അതിർത്തിമതിൽ പണിയാൻ ലക്ഷം കോടി വേണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: മെക്സികോയുമായി പങ്കിടുന്ന അതിർത്തിയിൽ മതിൽ പണിയുന്നതിന് ലക്ഷം കോടിയിലേറെ രൂപ (18 ബില്യൻ യു.എസ് ഡോളർ) അനുവദിക്കണമെന്ന് ഡോണൾഡ് ട്രംപ് സർക്കാർ. 2000 മൈൽ ദൈർഘ്യമുള്ള അതിർത്തിയുടെ പാതിഭാഗത്ത് മതിൽ പണിയുന്നതിനാണ് ഇത്രയും തുകയെന്ന് സെനറ്റ് അംഗങ്ങളെ സർക്കാർ അറിയിച്ചു. യു.എസ് കസ്റ്റംസ് ആൻഡ് േബാർഡർ പ്രൊട്ടക്ഷനാണ് (സി.ബി.പി) അറിയിപ്പ് നൽകിയത്.
2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ ട്രംപിെൻറ മുഖ്യ പ്രചാരണ ഇനമായിരുന്നു മെക്സികൻ മതിൽ. യു.എസിലെ തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും മറികടക്കുന്നതിന് മെക്സിേകായിൽനിന്നുള്ള കുടിയേറ്റം തടയണമെന്നും ഇതിനായി അതിർത്തിയിൽ ശക്തമായ മതിൽ ആവശ്യമാണെന്നുമായിരുന്നു ട്രംപിെൻറ വാദം. മതിലിെൻറ ചെലവ് മെക്സികോ വഹിക്കുമെന്ന് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, മതിൽ പണിയുന്നതിന് ഭീമമായ തുക ആവശ്യപ്പെട്ട ട്രംപിെൻറ നടപടിയെ രൂക്ഷമായി വിമർശിച്ച് െഡമോക്രാറ്റ് അംഗങ്ങൾ രംഗത്തെത്തി.
അതിർത്തിമതിൽ സംബന്ധിച്ച് ആദ്യമായാണ് ഒരു ഒൗദ്യോഗിക രൂപരേഖ ജനപ്രതിനിധികൾക്ക് സർക്കാർ നൽകുന്നത്. മതിൽ സംരക്ഷിക്കുന്നതിനും അതിർത്തിയിലെ നിരീക്ഷണത്തിനും അടക്കം മൊത്തം ചെലവ് 33 ബില്യൻ (രണ്ട് ലക്ഷം കോടിയിലേറെ രൂപ) വരുമെന്നും സി.ബി.പി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.