പങ്കാളികൾക്ക് ജോലി നൽകുന്ന നിയമം യു.എസ് നിർത്തലാക്കുന്നു
text_fieldsവാഷിങ്ടൺ: യു.എസിൽ എച്ച്-1ബി വിസയുള്ളവരുടെ പങ്കാളികൾക്കും ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നിർത്തലാക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കം. 2015ൽ മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് ഇൗ നിയമം ആവിഷ്കരിച്ചത്. ആയിരക്കണക്കിന് ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിെൻറ പുതിയ നീക്കം. വിസയുള്ളവരുടെ ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ള ജീവിതപങ്കാളിക്ക് എച്ച്4 ആശ്രിതവിസയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഒബാമ ഒരുക്കിയത്. 2016ൽ എച്ച്4 ആശ്രിത വിസ പ്രകാരം 41,000 ആളുകൾക്കാണ് യു.എസ് ജോലി നൽകിയത്. ഈ വർഷം ജൂൺ വരെ 36,000 എച്ച്4 വിസക്കാർക്കും. ഇൗ വിസ വഴി യു.എസിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവരാണ്.
അമേരിക്കൻ പൗരന്മാർക്ക് പ്രാഥമിക പരിഗണന നൽകുന്ന നയത്തിെൻറ ഭാഗമായാണ് ട്രംപ് നിയമം എടുത്തുമാറ്റാനൊരുങ്ങുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആയിരക്കണക്കിന് വിദേശ ജീവനക്കാരെ ബാധിക്കുന്ന പുതിയ തീരുമാനം അനാവശ്യമാണെന്ന് ഒബാമയുടെ കാലത്തെ കുടിേയറ്റ അറ്റോണി ലിയോൺ ഫ്രെസ്കോ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം, എച്ച്-1ബി വിസയിൽ പരിഷ്കരണം തുടരുമെന്നും ട്രംപ് ഭരണകൂടം സൂചന നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാേങ്കതിക വിദഗ്ധരായ തൊഴിലാളികൾക്ക് യു.എസിൽ വിവിധ മേഖലകളിൽ നിയമനം നൽകുന്നതാണ് എച്ച്-1ബി വിസ. ഇന്ത്യയിൽ നിന്നുള്ള െഎ.ടി ജീവനക്കാരാണ് വിസ ഉപയോക്താക്കളിൽ കൂടുതലും. മൂന്നു വർഷമാണ് വിസയുടെ കാലാവധി. പിന്നീട് മൂന്നു വർഷത്തേക്കുകൂടി പുതുക്കിനൽകും. അടുത്തിടെ, വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയതിനുശേഷം തൊഴിൽ പരിശീലനത്തിനായി യു.എസിൽ തങ്ങാനുള്ള അനുമതിയും ട്രംപ് നിർത്തലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.