യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മകൻ റഷ്യൻ അഭിഭാഷകയെ കണ്ടെന്ന് ട്രംപ്
text_fieldsന്യൂജേഴ്സി: ട്രംപ് ടവറിൽ വച്ച് തെൻറ മൂത്ത പുത്രൻ ഡൊണാൾഡ് ട്രംപ് ജൂനിയർ റഷ്യൻ അഭിഭാഷകനെ കണ്ടിരുന്നുവെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിർകക്ഷിയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി റഷ്യൻ അഭിഭാഷകയായ നതാലിയ വെസെൽനിസ്കയെ മകൻ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ കൂടിക്കാഴ്ച നിയമപരവും രാഷ്ട്രീയത്തിൽ എല്ലായ്പോഴും നടക്കുന്നതുമാണെന്നും ട്രംപ് വിശദീകരിച്ചു.
ട്രംപ് ജൂനിയറിെൻറ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്നതെല്ലാം വ്യാജ വാർത്തയാണ്. ഇത് എതിർ കക്ഷിെയ കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണ്. പൂർണമായും നിയമപരവും രാഷ്ട്രീയത്തിൽ എവിെടയും എല്ലായ്പ്പോഴും നടക്കുന്നതാണെന്നും ട്രംപ് ട്വീറ്റിലൂടെ പറഞ്ഞു. എന്നാൽ ഇൗ കൂടിക്കാഴ്ചെയ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുെവന്നും ട്രംപ് വ്യക്തമാക്കി.
യു.എസ് നിയമ പ്രകാരം സംഭാവനയോ വലപിടിപ്പുള്ള വസ്തുക്കളോ പ്രചാരണത്തിനായി വിദേശികളിൽ നിന്ന് സ്വീകരിക്കുന്നത് നിയമപരമല്ല. 2016 ജൂണിൽ ട്രംപ് ജൂനിയറും നതാലിയ വെസെൽനിസ്കയയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച റോബർട്ട് മുള്ളറുടെ റഷ്യൻ അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ട്രംപുമായി ബന്ധപ്പെട്ടവർ റഷ്യക്കാരെ ഏകീകരിച്ച് തെരഞ്ഞെടുപ്പിൽ ഇടപെടാനോ സൈബർ ഹാക്കിങ്ങിനോ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.
കൂടിക്കാഴ്ച നിയമപ്രകാരം തെറ്റല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗം നടത്തുന്നതിനും വിദേശികളെ പ്രചരണത്തിന് ഉപയോഗിക്കുന്നതും അമേരിക്കയിൽ അനുവദനീയമാണെന്നും പ്രസിഡൻറിെൻറ അറ്റോർണി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.