എല്ലാവരും എന്നെപ്പോലെയാകൂ; വൈറസ് ബാധ പ്രതിരോധിക്കാൻ ട്രംപിൻെറ ‘പൊടിക്കൈ’ !
text_fieldsവാഷിങ്ടൺ: ലോകമെമ്പാടും കോവിഡ് 19 (കൊറോണ വൈറസ്) ഭീതിയിൽ വിറങ്ങലിച്ച് നിൽക്കവേ വൈറസ് ബാധ തടയാനുള്ള മാർഗ നിർദേശവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എല്ലാവരും തന്നെപ്പോലെ വൃത്തിരാക്ഷസനാവണമെന്ന് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എന്ത് കാര്യം ചെയ്താലും ഇടക്കിടെ കൈ സോപ്പിട് ട് കഴുകുന്ന ട്രംപിൻെറ രീതി മുേമ്പ വാർത്തയായിരുന്നു. തൻെറ സ്വഭാവ വൈകൃതമെന്ന് പറയുന്ന ഈ കാര്യമാണ് വൈറസ് ബാധയിൽ നിന്ന് രക്ഷനേടാൻ നിങ്ങൾ സ്വീകരിക്കേണ്ട മാർഗമെന്ന് ട്രംപ് പറഞ്ഞു. വൃത്തിയുടെ കാര്യത്തിൽ താനൊരു ‘ജേമോഫോബ്’ (കീടാണുക്കളോട് അതിതീവ്ര ഭയമുള്ളവരെ വിളിക്കുന്ന പേര്) ആണെന്നാണ് ട്രംപ് പറയുന്നത്.
നിരന്തരം കൈ കഴുകുക.. വൃത്തിയായിരിക്കുക... നടക്കുേമ്പാൾ കൈവരികളെല്ലാം സ്പർശിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.. ആരെങ്കിലും തുമ്മിയാൽ ഞാൻ അവിടെ നിന്ന് എത്രയും പെട്ടന്ന് മാറിനിൽക്കുമെന്നും ട്രംപ് പറഞ്ഞു. സമീപകാലത്ത് താൻ നേരിട്ട ഒരു അനുഭവവും ട്രംപ് പങ്കുവെച്ചു.
ആഴ്ച്ചകൾക്ക് മുമ്പ് ഒരാൾ എന്നെ കാണാൻ വന്നു. ഒരുപാട് വർഷമായി കാണാത്ത സുഹൃത്തിനോട് ഞാൻ സുഖവിവരം അന്വേഷിച്ചു. സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം മറുപടിയും തന്നു. എന്നെ ആശ്ലേഷിക്കവേ ഞാൻ വീണ്ടും ചോദിച്ചു! നിങ്ങൾ ശരിക്കും സുഖമായിരിക്കുന്നുവോ...? എന്നാൽ കഠിനമായ പനിയുണ്ടെന്നാണ് മറുപടി തന്നത്... വൈറൽ പനിയും വെച്ച് അയാളനിക്ക് ഹസ്തദാനം നൽകുകയും എന്നെ ആശ്ലേഷിക്കുകയും ചെയ്തിരിക്കുന്നു.. ഉടൻതന്നെ അദ്ദേഹത്തോട് അനുവാദം വാങ്ങി അകത്ത് പോയി കൈ സോപ്പിട്ട് കഴുകിയെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.