ട്രംപിെൻറ ഉപദേഷ്ടാവ് ഗോർഖയെ വൈറ്റ്ഹൗസ് പുറത്താക്കി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേഷ്ടാവായിരുന്ന സെബാസ്റ്റ്യൻ ഗോർഖയെ വൈറ്റ്ഹൗസ് പുറത്താക്കി. ട്രംപിെൻറ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണിെൻറ അടുത്ത അനുയായിയാണ് ഗോർഖ. ബാനൺ കഴിഞ്ഞാഴ്ച രാജിവെച്ചിരുന്നു.
അതേസമയം ഗോർഖ രാജിവെച്ചതാണോ പുറത്താക്കിയതാണോ എന്ന റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ട്. എന്നാൽ തീവ്രവലതുപക്ഷ നയങ്ങൾ വെച്ചുപുലർത്തുന്ന ഗോർഖ തുടരാൻ പാടില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോർഖയെ പുറത്താക്കണമെന്ന് ട്രംപിനോട് ശിപാർശ ചെയ്തത് പുതിയ ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലിയാണെന്ന് ന്യൂയോർക് ടൈംസ് റിേപ്പാർട്ട് ചെയ്തു.
പ്രസിഡൻറിെൻറ ഡെപ്യൂട്ടി അസിസ്റ്റൻറായി ചുമതലയേറ്റ ഗോർഖ ദേശീയ സുരക്ഷ കാര്യങ്ങളിൽ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരുകയായിരുന്നു. ഹംഗറി പൗരന്മാർക്ക് ലണ്ടനിൽ ജനിച്ച ഗോർഖ യു.എസിലേക്ക് കുടിയേറിയതാണ്. നേരത്തെ ഹംഗറിയിലെ തീവ്രവലതുപക്ഷ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതായി ആരോപണമുയർന്നിരുന്നുവെങ്കിലും ഗോർഖ അത് തള്ളി.
മുസ്ലിംകളോട് ഗോർഖയുടെ സമീപനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആറു മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് യു.എസിലേക്ക് യാത്രവിലക്ക് പ്രഖ്യാപിച്ച ട്രംപിന് ധാർമിക പിന്തുണയും നൽകി. മിനപൊലീസിൽ പള്ളിക്കു നേരെ ബോംബാക്രമണമുണ്ടായ സംഭവത്തിൽ മൗനം പാലിച്ച ട്രംപിനെ ന്യായീകരിക്കുകയും ചെയ്തു. അതൊരു വ്യാജ വംശീയ ആക്രമണമാണെന്നായിരുന്നു ഗോർഖയുടെ വാദം. വൈറ്റ്ഹൗസിൽ ഇദ്ദേഹം തുടരുന്നത് പുരോഗമന-ഇടതുവിഭാഗങ്ങൾ എതിർത്തിരുന്നു. ഷാർലത്വിലിൽ തീവ്രവലതുപക്ഷത്തിെൻറ ആക്രമണത്തിൽ ഗോർഖക്കും ബാനണുമെതിരെ മനുഷ്യാവകാശ സംഘടനകൾ രൂക്ഷവിമർശനമുയർത്തി.
ഗോർഖയെ പുറത്താക്കിയ നടപടി മനുഷ്യാവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.