ട്രംപും പെന നീറ്റോയും ഫോണ്‍ സംഭാഷണം നടത്തി
text_fieldsവാഷിങ്ടണ്‍: മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോയുമായി വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം നടത്തിയതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഉഭയകക്ഷി വ്യാപാരം, മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്നം തുടങ്ങിയ വിഷയങ്ങളിലാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം ട്രംപും നീറ്റോയും തമ്മില്‍ മതില്‍ നിര്‍മിക്കുന്ന വിഷയത്തില്‍ വാഗ്വാദം നടന്നിരുന്നു.
മെക്സിക്കന്‍ ജനതയെ ബഹുമാനിക്കുന്നതായും എന്നാല്‍ വര്‍ഷങ്ങളായി അവര്‍ തങ്ങളുമായി ധാരണയിലത്തൊന്‍ തയാറാവുന്നില്ളെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. മെക്സികോയുമായി യു.എസിന് 60 ബില്യണ്‍ ഡോളറിന്‍െറ വ്യാപാര കമ്മിയുണ്ടായി. ഇതുകൂടാതെ അതിര്‍ത്തിയിലൂടെ വന്‍തോതില്‍ അനധികൃത ലഹരിക്കടത്ത് നടക്കുന്നുണ്ട്. ഇതിന് അനുവദിക്കില്ളെന്ന് ട്രംപ് വ്യക്തമാക്കി. സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. മെക്സികോയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും വ്യാപാര ഉടമ്പടികളിലും മറ്റു പ്രവര്‍ത്തനങ്ങളിലും പുതിയ ധാരണയുണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ട്രംപിന്‍െറ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൊതു പ്രസ്താവനകള്‍ നടത്തില്ളെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഇരു നേതാക്കളും ഉറപ്പുനല്‍കിയതായി മെക്സിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള പണം നല്‍കാന്‍ മെക്സികോ വിസമ്മതിച്ചതായും അതിനാല്‍ പെന നീറ്റോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുന്നതാവും ഉചിതമെന്നും വ്യാഴാഴ്ച ട്രംപ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.
മതില്‍ നിര്‍മിക്കാന്‍ പണം നല്‍കില്ളെന്ന് താന്‍ നേരത്തേ അറിയിച്ചതായി നീറ്റോ ഇതിനോട് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 31ന് നടത്താനിരുന്ന വാഷിങ്ടണ്‍ സന്ദര്‍ശനവും നീറ്റോ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.