ജി20 ഉച്ചകോടിക്ക് തുടക്കം
text_fieldsബ്വേനസ് എയ്റിസ്: റഷ്യക്കും ചൈനക്കുമെതിരെ നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന നിറംകെടുത്തിയ ജി20 ഉച്ചകോടിക്ക് തുടക്കം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിനുമായി ഉച്ചകോടിക്കിടെ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി അർജൻറീനയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
ഉച്ചകോടിയിൽ പെങ്കടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അർജൻറീനയിൽ എത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് എന്നിവർ ഉൾപ്പെടെ പ്രമുഖനേതക്കളുമായി അദ്ദേഹം വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനം തടയാനുള്ള െഎക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് കൂട്ടായി ഇന്ത്യ സുപ്രധാന നടപടികൾ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചക്കിടെ മോദി ഗുെട്ടറസിനെ അറിയിച്ചു. 19 രാഷ്ട്രനേതാക്കളും, യൂറോപ്യൻ യൂനിയൻ പ്രതിനിധിയും പെങ്കടുക്കുന്ന ഉച്ചകോടിയിൽ നിരവധി ഉഭയകക്ഷി ചർച്ചകൾ നടക്കും.
യുക്രൈൻ കപ്പലകുകൾ പിടിച്ചെടുക്കുകയും, നാവികരെ തടഞ്ഞുവെക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് പുട്ടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച ട്രംപ് റദ്ദാക്കിയത്. തീരുമാനത്തിൽ പുട്ടിൻ ഖേദം പ്രകടിപ്പിച്ചു. അതേസമയം, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറിൽ ട്രംപ് ഒപ്പുവെച്ചു.
അതിനിടെ, വിവിധ വിഷയങ്ങൾ ഉന്നയിച്ച് ജി20 ഉച്ചകോടി വേദിയിലേക്ക് മാർച്ച് നടത്തിയ പ്രക്ഷോഭകരെ സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.