കോവിഡ് ഭീതിക്കിടയിലും ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ് 19 വൈറസ് ലോകത്ത് ഭീതി വിതക്കുന്നതിനിടയിലും ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണിയുമായി യു. എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ലോകാരോഗ്യസംഘടന ചൈനക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ ിെൻറ പ്രധാന ആരോപണം. രോഗബാധ തടഞ്ഞു നിർത്തുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിെൻറ പരാമർശം.
ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകുന്ന ഫണ്ട് നിർത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ലോകാരോഗ്യസംഘടനക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിൽ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകൾ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് യു.എസ് പ്രസിഡൻറിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
അതേസമയം, യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇതുവരെ 12,854 പേർ കോവിഡ് ബാധിച്ച് യു.എസിൽ മരിച്ചിട്ടുണ്ട്. 21,674 പേർ രോഗമുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.