ഇന്ത്യയിൽ ശുദ്ധ വായുവും വെള്ളവുമില്ല; വൃത്തിയെക്കുറിച്ച് ബോധവുമില്ല -ട്രംപ്
text_fieldsലണ്ടൻ: കാലാവസ്ഥ വ്യതിയാനത്തിന്‍റെ പേരിൽ ഇന്ത്യക്കും ചൈനക്കും റഷ്യക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻറ ് ഡൊണാൾഡ് ട്രംപ്. ചൈന, ഇന്ത്യ, റഷ്യ, അതുപോലെയുള്ള മറ്റു ചില രാജ‍്യങ്ങളിലും ശുദ്ധ വായുവോ വെള്ളമോ ഇല്ല. അവർക്ക് മലി നീകരണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ഒരു ബോധവുമില്ല. ചില നഗരങ്ങളിൽ പോയാൽ...., നിങ്ങൾക്ക് ശ്വസിക്കാൻ കഴിയാത്ത ത്രയും മലിനീകരണമാണ്. അവർക്ക് ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവും ഇല്ല -ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിലാണ് ഏറ്റവും ശുദ്ധമായ അന്തരീക്ഷമുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇംഗ്ലണ്ടിലെത്തിയതായിരുന്നു ട്രംപ്. ബ്രിട്ടനിൽ ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം. കാലാവസ്ഥക്ക് വേണ്ടിയുള്ള പാരിസ് ഉടമ്പടിയില്‍ നിന്നും ട്രംപ് പിന്‍വാങ്ങിയതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്‍റെ മറുപടി. മൂന്ന് രാജ്യങ്ങളിലെ ശരാശരി അന്തരീക്ഷ മലിനീകരണം അമേരിക്കയിലേതിനെക്കാൾ കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പശ്ചാത്തലമാക്കിയാണ് ട്രംപ് മറുപടി നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങളിലൊന്ന് അമേരിക്കയാണെന്നിരിക്കെയാണ് ട്രംപിന്‍റെ വാദം.
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.