ട്വിറ്റർ വിമർശകരെ ട്രംപ് ബ്ലോക്ക് ചെയ്തു; ഭരണഘടന വിരുദ്ധമെന്ന് കോടതി
text_fieldsവാഷിങ്ടൺ: ട്വിറ്ററിൽ തെൻറ വിമർശകരെ ബ്ലോക്ക് ചെയ്ത് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നടപടി ഭരണഘടനവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയതോടെ കടുത്ത തിരിച്ചടിയാണ് ട്രംപ് നേരിട്ടത്. മൻഹാട്ടൻ ഫെഡറൽ ജഡ്ജി നയോമി റെയിസ് ബുച്ച്വാൾഡ് ആണ് വിമർശകരെ ബ്ലോക്ക് ചെയ്ത ട്രംപിെൻറ നടപടി ഭരണഘടനവിരുദ്ധമെന്ന് വിലയിരുത്തിയത്.
അമേരിക്കൻ പ്രസിഡൻറിെൻറ ട്വിറ്റർ അക്കൗണ്ട് പൊതു ഇടമാണെന്ന് ബ്ലോക്ക് ചെയ്യപ്പെട്ട ഏഴ് ട്വിറ്റർമാരുടെ പരാതിയിൽ കോടതി വ്യക്തമാക്കി. അക്കൗണ്ട് വ്യക്തിപരമാണെന്ന പ്രസിഡൻറിെൻറ വാദം കോടതി തള്ളി. ട്രംപിന് ട്വിറ്ററിൽ 5.2 കോടി അനുയായികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.