മാധ്യമപ്രവർത്തകരെ വഞ്ചകരെന്ന് അധിക്ഷേപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: മാധ്യമമേധാവികളെയും ജേർണലിസ്റ്റുകളെയും നുണയൻമാരെന്നും വഞ്ചകരെന്നും വിളിച്ച് അധിക്ഷേപിച്ച് യു.എസ് നിയുക്ത പ്രസിഡൻറ് ഡൊണൾഡ്ട്രംപ്. പ്രത്യേക കൂടിക്കാഴ്ചക്കായുള്ള ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമപ്രവർത്തകരെയാണ് ട്രംപ് ഇത്തരത്തിൽ ആക്ഷേപിച്ചത്. തിങ്കളാഴ്ച ന്യൂയോർക്കിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ് ട്രംപിെൻറ പരാമർശം.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ റിപ്പബളിക്കൻ സ്ഥാനാർഥിയായ തനിക്ക് അനുകൂലമായ നിലപാട് മാധ്യമങ്ങൾ എടുത്തില്ലെന്നും അർഹമായ കവറേജ് നൽകിയില്ലെന്നും അദ്ദേഹം യോഗത്തിൽ ആരോപിച്ചു. മാധ്യമങ്ങൾ പക്ഷപാതത്തോടെയാണ് പ്രവർത്തിച്ചത്. മാധ്യമപ്രവർത്തകർ വഞ്ചകരും നുണയൻമാരുമാണ്. തെൻറ നിലപാടും വ്യക്തിത്വവും മനസിലാക്കുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെെട്ടന്നും അമേരിക്കയിലെ ജനങ്ങൾക്ക് മനസിലാക്കാവുന്ന തരത്തിൽ അവതരപ്പിച്ചില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
എ.ബി.സി, സി.എൻ.എൻ, എൻ.ബി.സി, ഫോക്സ് ന്യൂസ്തുടങ്ങിയ പ്രമുഖ വാർത്താ ചാനലുകളിലെ പ്രതിനിധികളും ദ ന്യൂയോർക്ക് ടൈംസ്, ന്യൂയോർക്ക് പോസ്റ്റ്തുടങ്ങിയ പത്രങ്ങളുടെ പ്രതിനിധികളും മറ്റ് പ്രമുഖ മാധ്യമപ്രവർത്തകരും യോഗത്തിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.