വിസ നിയമം ശക്തമാക്കണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ന്യൂയോർക് ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ യു.എസ് കുടിയേറ്റനിയമം ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആക്രമിക്ക് യു.എസിലേക്ക് കടക്കാൻ വഴിയൊരുക്കിയത് സുതാര്യമായ വിസ നിയമങ്ങളാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
വിസ അനുവദിക്കേണ്ടവരെ അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന യു.എസ് സിറ്റിസൺഷിപ് ആൻഡ് എമിഗ്രേഷൻ സർവിസസ് ലോട്ടറി സമ്പ്രദായം നിർത്തലാക്കണമെന്ന് ട്രംപ് ഏറെനാളായി ആവശ്യപ്പെടുകയാണ്. എന്നാൽ, ട്രംപിെൻറ ഹരജി തള്ളിയ കോടതി പ്രക്രിയ ഇൗ വർഷവും തുടരാനാണ് ഉത്തരവിട്ടത്. ലോട്ടറിയിലെന്ന പോലെ ഇടക്കിടെ ആളുകളെ തിരഞ്ഞെടുക്കുന്ന പദ്ധതിയാണിത്. വർഷം തോറും 55,000 പേർക്ക് വിസ (ഗ്രീൻ കാർഡ്)നൽകുകയാണ് െചയ്യുന്നത്.
അതേസമയം, ഡെമോക്രാറ്റുകളുടെ ലോട്ടറി സമ്പ്രദായം ഒഴിവാക്കി യോഗ്യത അടിസ്ഥാനത്തിൽ മാത്രം വിസ നൽകണമെന്നാണ് ട്രംപിെൻറ വാദം. അതുവഴി യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാം. ഉസ്ബകിസ്താൻ സ്വദേശിയായ ൈസഫുല്ല സായ്പോവ് 2010ലാണ് യു.എസിലെത്തിയത്. ഫ്ലോറിഡയിലെ താംപയിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾ തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.