ഇറാെന നിരീക്ഷിക്കാൻ ഇറാഖിൽ സൈന്യത്തെ നിലനിർത്തുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ/ബഗ്ദാദ്: ഇറാെന നിരീക്ഷിക്കാനായി ഇറാഖിലെ സൈനികസാന്നിധ്യം നിലനിർത്തുമെന്ന പ്രസ്താവനയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. യു.എസിെൻറ നീക്കം രാജ്യത്തിെൻറ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നുള്ള വിമർശനവുമായി ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ് തിരിച്ചടിച്ചു. അഫ്ഗാനിസ്താനിൽനിന്നും സിറിയയിൽനിന്നും യു.എസ് സൈന്യത്തെ പിൻവലിക്കാൻ ഒരുക്കമാണെന്നും ഇറാനെ നിരീക്ഷിക്കാനായി ഇറാഖിലെ സൈന്യത്തോട് തുടരാൻ ആവശ്യപ്പെടുമെന്നും കഴിഞ്ഞദിവസം സി.ബി.എസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
‘‘അവിടെ മികച്ച സൗകര്യങ്ങളുള്ള സൈനിക ക്യാമ്പ് നിർമിക്കാൻ ഞങ്ങൾ ഏറെ പണം ചെലവഴിച്ചിട്ടുണ്ട്’’ -പടിഞ്ഞാറൻ ഇറാഖിലെ െഎൻ അൽഅസദ് ക്യാമ്പിനെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞു. ‘‘ആരെങ്കിലും ആണവായുധം നിർമിക്കുന്നുവെങ്കിൽ അതിനുമുമ്പ് ഞങ്ങൾക്കത് അറിയേണ്ടതുണ്ട്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബറിൽ ഇറാഖ് അധികൃതരെ അറിയിക്കാതെ െഎൻ അൽഅസദ് ക്യാമ്പിൽ ട്രംപ് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സിറിയയിൽനിന്ന് പിൻവലിക്കുന്ന സൈനികരെകൂടി ഇവിടേക്ക് വിന്യസിച്ച് ക്യാമ്പ് വിപുലമാക്കാനാണ് യു.എസ് പദ്ധതി എന്നാണ് സൂചന.
നിലവിൽ ഇറാഖ് മണ്ണിൽ യു.എസ് സൈനിക ക്യാമ്പുകളില്ലെന്നും യു.എസിെൻറ ഉപദേശം തേടുക മാത്രമാണ് ചെയ്യുന്നത് എന്നുമാണ് ഇറാഖ് വാദം. എന്നാൽ, െഎൻ അൽഅസദിലും വടക്കൻ ഇറാഖിലെ ഇർബിലിലും യു.എസ് സൈനിക ക്യാമ്പ് ആ രീതിയിൽതന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ട്രംപിെൻറ പ്രസ്താവനക്കെതിരെ ഇറാഖിലെ മറ്റു നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിെൻറ വാക്കുകൾ ഇറാഖിെൻറ ദേശീയതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണെന്ന് പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ ഹസൻ കരീം അൽകഅ്ബി അഭിപ്രായപ്പെട്ടു. യു.എസ് സൈന്യത്തിെൻറ സഹായം തങ്ങൾ തേടുന്നത് ഭീകരർക്കെതിരായ പോരാട്ടത്തിന് മാത്രമാണെന്നും മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനല്ലെന്നും പാർലമെൻറ് അംഗം സർകാവത് ശംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.