സുഹൃത്തിന് ശിക്ഷ ഒഴിവാക്കി ട്രംപ്; വ്യാപക വിമർശനം
text_fieldsവാഷിങ്ടൺ: മുൻ ഉപദേഷ്ടാവും ഉറ്റസുഹൃത്തുമായ റോജർ സ്റ്റോണിന് ജയിൽ ശിക്ഷ ഒഴിവാക്കി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ട ട്രംപ് സഹായികളിൽ പ്രമുഖനായിരുന്നു.
40 ആഴ്ചയായിരുന്നു ജയിൽ ശിക്ഷ വിധിക്കപ്പെട്ടിരുന്നത്. യു.എസ് പ്രസിഡൻറിെൻറ പ്രത്യേക അധികാരമുപയോഗിച്ചാണ് ഇളവു ചെയ്തത്. അടുത്ത ചൊവ്വാഴ്ച ജോർജിയ ജീസപിലെ ഫെഡറൽ ജയിലിൽ ശിക്ഷ ആരംഭിക്കാനിരിക്കെയാണ് ട്രംപ് ഇടപെട്ട് ഇളവ് അനുവദിച്ചത്. യു.എസ് കോൺഗ്രസിനോട് കള്ളം പറയാൻ ശ്രമിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്തിയെന്നുമുൾപ്പെടെയാണ് റോജർ സ്റ്റോണിനെതിരായ കേസ്. ട്രംപ് നടത്തിയ ആശയവിനിമയങ്ങൾ ബോധപൂർവം ഒളിച്ചുവെച്ചെന്നും പരാതി ഉയർന്നിരുന്നു.
പ്രസിഡൻറിനെ അപമാനിക്കാൻ പ്രതിയോഗികളുടെ ശ്രമത്തിെൻറ ഇരയാണ് റോജർ സ്റ്റോണെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. എന്നാൽ, രാഷ്ട്രീയ അനുകൂലികളെ രക്ഷിക്കാൻ പ്രസിഡൻറിെൻറ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.