യാത്രാ വിലക്ക്: പുതിയ ഉത്തരവ് കൊണ്ടുവരുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് പുതിയ ഉത്തരവ് കൊണ്ടുവരുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വിസ നിരോധനവും യാത്രാവിലക്കും ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് ട്രംപ് പറഞ്ഞു.
ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിെൻറ ഉത്തരവ് റദ്ദാക്കിയത് പുന:സ്ഥാപിക്കാനാവില്ലെന്ന കോടതി വിധി പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് കൊണ്ടുവരുമെന്ന് പ്രഖ്യാപനം.
വിസ നിരോധനത്തിൽ കോടതി ഉത്തരവിനെതിരായ നിയമ നടപടികൾ തുടരുമെന്ന് ട്രംപ് പറഞ്ഞു. ഇൗ വിഷയത്തിൽ അന്തിമ വിജയം തെൻറ ഭരണകൂടത്തിനായിരിക്കും. ഒരാഴ്ചക്കുള്ളിൽ പുതിയ ഉത്തരവ് കൊണ്ടുവരുമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽപുതിയ ഉത്തരവ് െകാണ്ടുവരുന്നത്. പുതിയ ഉത്തരവിൽ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികളുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍െറ ഉത്തരവ് പുന:സ്ഥാപിക്കാനാകില്ലെന്ന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി അറിയിച്ചത്. ജനുവരി 27നാണ് ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.