താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഹോങ്കോങ് ചൈന തകർക്കുമായിരുന്നു–ട്രംപ്
text_fieldsവാഷിങ്ടൺ: താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഹോങ്കോങ്ങിെന ചൈന 14 മിനിറ്റിനകം നശിപ ്പിച്ചുകളയുമായിരുന്നെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസുമായുള്ള വ്യാ പാര ചർച്ചകളെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഹോങ്കോങ്ങിലേക്ക് സൈന്യത്തെ അയക്ക രുതെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനോട് താൻ ആവശ്യപ്പെട്ടതായും ട്രംപ് വ്യക്തമാക്കി.
ഫോക്സ് ആൻഡ് ഫ്രണ്ട്സിനു നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിെൻറ വെളിപ്പെടുത്തൽ. കൂടുതൽ ജനാധിപത്യ അവകാശങ്ങൾക്കായി ഹോങ്കോങ്ങിൽ പ്രക്ഷോഭം തുടരുകയാണ്. ചൈനയുടെ ഇടപെടലില്ലാതെ സ്വതന്ത്രമായി നേതാക്കളെ തിരഞ്ഞെടുക്കാൻ കഴിയണമെന്നാണ് ഇപ്പോൾ സമരക്കാരുടെ ആവശ്യം. 1997 മുതലാണ് ഹോങ്കോങ്ങിെൻറ നിയന്ത്രണം ചൈന ഏറ്റെടുത്തത്.
അതേസമയം, ഹോങ്കോങ്ങിലെ സമരക്കാർക്കെതിരായ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് പാസാക്കിയ ബില്ലിൽ ഒപ്പിടുന്നതുസംബന്ധിച്ച് ട്രംപ് കൃത്യമായ മറുപടി നൽകിയില്ല. തങ്ങൾ ഹോങ്കോങ്ങിനൊപ്പമാണ്, അതേസമയം ചൈനീസ് പ്രസിഡൻറ് ഷിക്കൊപ്പവും എന്നായിരുന്നു ട്രംപിെൻറ മറുപടി. ബില്ല് ട്രംപ് ഒപ്പുവെക്കുന്നതോടെ നിയമമായാൽ ഹോങ്കോങ്ങിനും ചൈനക്കുമെതിരെ ഉപരോധം കൊണ്ടുവരാൻ യു.എസിനു കഴിയും. ബില്ല് വീറ്റോ ചെയ്യണമെന്ന് ചൈനീസ് അധികൃതർ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഹോങ്കോങ്ങിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്ന് ട്രംപ് ഷി യോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.