Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പ്​ ഇ​റാ​ൻ...

ട്രം​പ്​ ഇ​റാ​ൻ ആ​ണ​വ​ക​രാ​റി​ൽ നി​ന്ന്​ പി​ന്മാ​റു​മോ? തീ​രു​മാ​നം ഉ​ട​ൻ 

text_fields
bookmark_border
ട്രം​പ്​ ഇ​റാ​ൻ ആ​ണ​വ​ക​രാ​റി​ൽ നി​ന്ന്​ പി​ന്മാ​റു​മോ? തീ​രു​മാ​നം ഉ​ട​ൻ 
cancel

വാ​ഷി​ങ്​​ട​ൺ:  2015ലെ ​ഇ​റാ​ൻ ആ​ണ​വ​ക​രാ​റി​ൽ നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ​ട്രം​പ്​ പി​ന്മാ​റു​മോ? തീ​രു​മാ​ന​മ​റി​യാ​ൻ അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ട. യു.​എ​സി​​െൻറ ദേ​ശീ​യ​താ​ൽ​പ​ര്യ​ത്തി​ന് ചേ​രു​ന്ന​ത​ല്ലെ​ന്നു​കാ​ണി​ച്ച് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള ഉ​റ​പ്പു​ക​ളി​ൽ നി​ന്ന് രാ​ജ്യം പി​ന്മാ​റു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ടു​ത​വ​ണ ട്രം​പ് ക​രാ​റി​ന് അ​നു​കൂ​ല സ​മീ​പ​ന​മാ​ണെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ആ ​പ്ര​തീ​ക്ഷ വേ​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ മി​ക്ക​വ​രും ക​രാ​റി​ൽ നി​ന്ന്​ പി​ന്മാ​റ​രു​ത്​ എ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ്. ബ്രി​ട്ട​നും ഫ്രാ​ൻ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളും ഇ​തേ പാ​ത​യി​ലാ​ണ്. യൂ​റോ​പ്യ​ൻ യൂ​നി​യ​നും ക​രാ​ർ പി​ന്തു​ട​ര​ണ​മെ​ന്ന്​ ട്രം​പി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റഷ്യയും ​ട്രംപിനെതി​െര രംഗത്തു വന്നിട്ടുണ്ട്​. അ​തേ​സ​മ​യം, ക​രാ​റി​ൽ നി​ന്ന്​ പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങാ​ൻ ട്രം​പ്​ ഉ​​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ൽ​കി​യി​ട്ടു​ള്ള ഉ​റ​പ്പു​ക​ളി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രി​ക്കും ചെ​യ്യു​ക. ഇ​തു​വ​ഴി ഇ​റാ​നു​മേ​ൽ വീ​ണ്ടും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്ത​ണോ എ​ന്ന കാ​ര്യ​ത്തി​ൽ യു.​എ​സ് കോ​ണ്‍ഗ്ര​സി​ന് 60 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാം. 

2015 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഇ​റാ​നും വ​ൻ​ശ​ക്​​തി​ക​ളു​ം ത​മ്മി​ലു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ച​ത്. ഇ​റാ​ൻ ആ​ണ​വ​പ​ദ്ധ​തി​ക​ൾ കു​റ​ക്കു​ന്ന​തി​നു​പ​ക​ര​മാ​യി യു.​എ​സ്​ ഉ​പ​രോ​ധം എ​ടു​ത്തു​മാ​റ്റു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്​​ഥ. യു.​എ​സി​നെ കൂ​ടാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നും  ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഭാ​ഗ​ഭാ​ക്കാ​ണ്. ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​രാ​റി​ൽ വ്യ​വ​സ്​​ഥ​യു​ണ്ട്. ക​രാ​ർ ന​ട​പ്പാ​യ​തോ​ടെ ഇ​റാ​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന യു.​എ​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​പ​രോ​ധ​ങ്ങ​ളും എ​ടു​ത്തു​മാ​റ്റി. ഇ​റാ​നു​മാ​യി വ്യാ​പാ​ര​ബ​ന്ധം തു​ട​ർ​ന്ന ​ ഇ​ത​ര​വ്യ​ക്തി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​പ​രോ​ധ​വും യു.​എ​സ്​ നീ​ക്കി.

10,000 കോ​ടി​യോ​ളം മ​ര​വി​പ്പി​ച്ച സ്വ​ത്തു​ക്ക​ൾ ഇ​റാ​ന്​ മ​ട​ക്കി​ന​ൽ​കു​ക​യും ചെ​യ്​​തു. ഇ​റാ​ൻ ക​രാ​ർ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി സ്​​ഥി​രീ​ക​രി​ക്കു​ക​യും ​െച​യ്​​തു. അ​തേ​സ​മ​യം, യു.​എ​സി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ക​രാ​റാ​ണി​തെ​ന്നാ​ണ്​ ​ട്രം​പി​​െൻറ അ​ഭി​പ്രാ​യം. അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ ക​രാ​റി​ൽ നി​ന്ന്​ പി​ന്മാ​റു​മെ​ന്ന​ത്​ ട്രം​പി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഹി​സ്ബു​ല്ല ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ൾ​ക്ക് പ​ണ​വും ആ​യു​ധ​വും ന​ൽ​കു​ന്ന​ത് ഇ​റാ​ൻ തു​ട​രു​ക​യാ​ണെ​ന്നും ട്രം​പ് ആ​രോ​പി​ക്കു​ന്നു. അ​തി​നി​ടെ, ക​രാ​റി​ൽ നി​ന്ന്​ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ പി​ന്മാ​റു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ഏ​തു​ന​ട​പ​ടി​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ് ജാ​വേ​ദ് ശ​രീ​ഫ്​ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 18 ഇ​റാ​ൻ സ്വ​ദേ​ശി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും യു.​എ​സ്​ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്രി​മി​ന​ൽ​സം​ഘ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഇ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newsdecertifyIran nuclearDonald Trump
News Summary - Trump to 'decertify' Iran nuclear deal-World news
Next Story