ഉ.കൊറിയയെ യു.എസ് ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു. ഉത്തര കൊറിയയുടെ ആണവപദ്ധതി സംബന്ധിച്ച് മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു ബുഷ് നടത്തിയ അനുരഞ്ജന ചർച്ചകളെ തുടർന്ന് 2008ൽ രാജ്യത്തെ പട്ടികയിൽനിന്ന് നീക്കിയിരുന്നു. ചൊവ്വാഴ്ച ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധങ്ങൾ ചുമത്തുമെന്നും ട്രംപ് പറഞ്ഞു. വിലക്കുകൾ ലംഘിച്ച് നിരന്തരം ആണവപരീക്ഷണം നടത്തുന്ന ഉത്തര കൊറിയ തീവ്രവാദത്തിെൻറ വക്താക്കളാണെന്നും ട്രംപ് ആരോപിച്ചു.
ഇറാൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളാണ് ഭീകരരാഷ്ട്രങ്ങളുടെ പട്ടികയിലുള്ളത്. ഇൗ പട്ടികയിലാണ് ഇനി ഉത്തര കൊറിയയുടെയും സ്ഥാനം. അതേസമയം, ഉത്തര കൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചത് എത്രത്തോളം പ്രാേയാഗികമാണെന്നതിൽ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ആശങ്ക പ്രകടിപ്പിച്ചു. ഉത്തര കൊറിയയുമായുള്ള പ്രശ്നം ഏറ്റുമുട്ടലിലൂടെയല്ല, നയതന്ത്രതലത്തിൽ പരിഹരിക്കാനാണ് താൽപര്യം. എന്നാൽ, ആ രാജ്യത്തെ ഭീകരരാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പ്രതീക്ഷകൾ അസ്തമിച്ചതായും ടില്ലേഴ്സൺ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.