എഫ്.ബി.ഐ അപകീർത്തിപ്പെടുത്തുന്നു -ട്രംപ്
text_fieldsവാഷിങ്ടൺ: അഭിഭാഷകൻ മൈക്കൽ കോഹന്റെ ഓഫീസിൽ എഫ്.ബി.ഐ റെയ്ഡ് നടത്തിയ സംഭവത്തിൽ വിമരർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഫ്.ബി.ഐ നടപടി അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണെന്ന് ട്രംപ് പ്രതികരിച്ചു. എഫ്.ബി.ഐ തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച നീലച്ചിത്രനടി സ്റ്റോമി ഡാനിയലിന് പണം നൽകിയതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ അഭിഭാക്ഷകന്റെ ഒാഫീസിൽ റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഓഫീസില്‍ നിന്ന് എഫ്.ബി.ഐ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മീഷന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
2006–07 കാലഘട്ടത്തിൽ ട്രംപുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം പുറത്തുപറയാതിരിക്കാനായി 1.3 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയതും പണം കൈമാറിയതും ഈ അഭിഭാഷകനായിരുന്നുവെന്നു നടി വെളിപ്പെടുത്തിയിരുന്നു.
സ്റ്റെഫാനിക്ക് പണം നല്‍കിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നടിക്ക് പണം നല്കിയ കാര്യം മൈക്കല്‍ കോഹന് സമ്മതിച്ചെങ്കിലും എന്തിനാണ് പണം നല്‍കിയതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.