Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൂലാൻ കുന്നുകളിലെ...

ജൂലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിച്ച്​ ട്രംപി​െൻറ ഉത്തരവ്​

text_fields
bookmark_border
ജൂലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിച്ച്​ ട്രംപി​െൻറ ഉത്തരവ്​
cancel

വാഷിങ്​ടൺ: സിറിയയിൽനിന്ന്​ ഇസ്രായേൽ പിടിച്ചെടുത്ത ജൂലാൻ കുന്നുകളിൽ ഇസ്രായേലി​​െൻറ പരമാധികാരം അംഗീകരിക്കു ന്ന പ്രഖ്യാപനത്തിൽ​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഒപ്പുവെച്ചു. പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്​ടിക്കുന്നതാണ്​ അമേരിക്കൻ നീക്കം. വൈറ്റ്​ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത് തിയ വാർത്തസമ്മേളനത്തിലാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​.

ആദ്യമായാണ്​ ഒരു രാജ്യം ജൂലാൻ വിഷയത്തിൽ ഇത്തരത്തിലുള്ള നിലപാട്​ സ്വീകരിക്കുന്നത്. കഴിഞ്ഞവർഷം ഇസ്രായേലി​​െൻറ തലസ്​ഥാനമായി ജറൂസലമിനെ അമേരിക്ക അംഗീകരിച്ച നടപടി ഏറെ വിവാദമായിരുന്നു.

ഇസ്രായേലി​​െൻറ സുരക്ഷക്കും മേഖലയ​ുടെ സ്​ഥിരതക്കും ജൂലാൻ നിർണായകമാണെന്ന്​ വ്യാഴാഴ്​ച ട്രംപ്​ ട്വീറ്റ്​ചെയ്​തിരുന്നു. 1967ലെ ആറുദിന യുദ്ധത്തിൽ സിറിയയിൽനിന്ന്​ ഇസ്രായേൽ പിടി​െച്ചടുത്തതാണ്​ ജൂലാൻ പ്രദേശം. 1981ൽ പ്രദേശത്തെ രാഷ്​ട്രത്തിനൊപ്പം ഇസ്രായേൽ കൂട്ടിച്ചേർത്തെങ്കിലും രാജ്യാന്തരസമൂഹം ഇത്​ അംഗീകരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netanyahuworld newsmalayalam newsGolan Heights proclamationDonald Trump
News Summary - Trump greets embattled Netanyahu, signs Golan Heights proclamation- World news
Next Story