പാരിസ് ഉടമ്പടി: നിലപാട് മയപ്പെടുത്തുമെന്ന സൂചന നൽകി ട്രംപ്
text_fieldsപാരിസ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻറ് െഡാണാൾഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം മയെപ്പടുത്താൻ ട്രംപ് തയാറായത്. ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയതായിരുന്നു ട്രംപ്.
‘പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിക്കു’മെന്ന സൂചനയാണ് മാക്രോണും ട്രംപും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ നൽകിയത്. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ‘എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാ’യിരുന്നു ട്രംപിെൻറ നിലപാട്. അതേസമയം, ട്രംപിെൻറ തീരുമാനത്തോട് ‘ബഹുമാനം’ മാത്രമേയുള്ളൂവെന്നും ഫ്രാൻസ് ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്നും ഇമ്മാനുവൽ മാേക്രാൺ വ്യക്തമാക്കി. മാക്രോ വ്യക്തമാക്കി.
പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യു.എസ് പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്നു ജി 20 ഉച്ചകോടിയിൽ 18 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു. ഉടമ്പടിയിലേക്കു യു.എസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.