കുടിയേറ്റക്കാരെ തടയുന്ന ഉത്തരവ് ശരിവെച്ച് യു.എസ് സുപ്രീംകോടതി
text_fieldsവാഷിങ്ടൺ: മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ യു.എസിൽ പ്രവേശി ക്കുന്നത് തടയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഗ്വാട്ടമാല, എൽസാൽവഡോർ, ഹോണ്ടുറസ് രാജ്യങ്ങളിൽനിന്ന് കാൽനടയായും മറ്റും മെക്സിക്കൻ അതിർത്തികടന്നെത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയാണ് വിധി. ജൂലൈയിലാണ് അഭയാർഥികൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്.
എന്നാൽ, കീഴ്കോടതികൾ ഇടപെട്ട് ഉത്തരവ് നടപ്പാക്കുന്നത് തടയുകയായിരുന്നു. യു.എസിനെ ലക്ഷ്യംവെക്കുന്ന അഭയാർഥികളുടെ എണ്ണം വെട്ടിച്ചുരുക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പുകാല വാഗ്ദാനമാണ്. സുപ്രീംകോടതി വിധി വലിയ വിജയമാണെന്ന് ട്രംപ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.