യുക്രെയ്ൻ പ്രസിഡൻറുമായി ഫോൺ സംഭാഷണം; ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ഇംപീച്ച്മെൻറിന്
text_fieldsവാഷിങ്ടൺ: രാഷ്ട്രീയ വൈരം തീർക്കാൻ അധികാരം ദുർവിനിയോഗം ചെയ്തതിെൻറ പേരിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെൻറ് നടപടികൾക്കൊരുങ്ങി ഡെമോക്രാറ്റിക് പാർട്ടി. 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ് പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ജോൺ ബൈഡെനയും മകനെയും അഴിമതിക്കേസിൽ കുടുക്കാൻ യുക്രെയ് ൻ പ്രസിഡൻറിനുമേൽ സമ്മർദം ചെലുത്തിയെന്നാണ് ട്രംപിനെതിരായ ആരോപണം.
2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എതിരാള ിയായ ഹിലരി ക്ലിൻറനെ ഒതുക്കാൻ ട്രംപ് റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതിെൻറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സമാന രീതിയിൽ ട്രംപ് യുക്രെയ്ൻ പ്രസിഡൻറ് വൊളോഡിമർ സെലന്‍സ്‌കിയുമായി നടത്തിയ ഫോൺസംഭാഷണം ഇൻറലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മുന്‍ വൈസ് പ്രസിഡൻറുകൂടിയ ബൈഡനും മകനുമെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ 40 കോടി ഡോളറിെൻറ സൈനികസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തുടർന്നാണ് ആരും നിയമത്തിന് അതീതരല്ലെന്നു കാണിച്ച് കോൺഗ്രസ് സ്പീക്കർ നാന്‍സി പെലോസി ഇംപീച്ച്മെൻറ് നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പ്രസിഡൻറ് നടത്തിയത് ഭരണഘടനാലംഘനമാണെന്ന് നാന്‍സി പെലോസി ആരോപിച്ചു.
അതിനിടെ, യുക്രെയ്ൻ പ്രസിഡൻറും ട്രംപും തമ്മിലുള്ള േഫാൺസംഭാഷണം വൈറ്റ്ഹൗസ് പുറത്തുവിട്ടു. വാതക പ്ലാൻറ് നിർമാണവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ ട്രംപ് നിർബന്ധിക്കുന്നുണ്ട്. സമ്മർദത്തെ തുടർന്ന് ജൂലൈ 25നു നടത്തിയ ഫോൺസംഭാഷണത്തിെൻറ പകർപ്പ് പുറത്തുവിടാമെന്ന് ട്രംപ് കഴിഞ്ഞദിവസം ഉറപ്പുനൽകിയിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. ആറംഗ കോൺഗ്രഷനൽ കമ്മിറ്റി ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും നാൻസി പെലോസി അറിയിച്ചു.
ട്രംപ് അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബൈഡൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെൻറ് ബില്‍ എളുപ്പത്തിൽ പാസാക്കാം. എന്നാല്‍, റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ പാസാക്കാൻ കഴിയില്ല. മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രസിഡൻറിനെ പുറത്താക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.