ട്രംപിനെതിരായ ഇംപീച്ച്മെന്‍റ്: ഡെമോക്രാറ്റുകളുടെ പ്രമേയങ്ങൾ സെനറ്റ് തള്ളി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് വിചാരണയുടെ ആദ്യ ദിവസത്തിൽ ഉപരിസഭയായ സെനറ് റിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ ഏറ്റുമുട്ടൽ. വൈറ്റ് ഹൗസ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പ െട്ട് ഡെമോക്രാറ്റിക് പ്രതിനിധി അവതരിപ്പിച്ച പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി.
47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. യുക്രെയ്ന് സാമ്പത്തിക സഹായം നൽകൽ സംബന്ധിച്ച രേഖകൾ വൈറ്റ് ഹൗസിൽ നിന്ന് വിളിച്ചു വരുത്തണമെന്നാണ് ഡെമോക്രാറ്റുകൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ട്രംപിന്‍റെ ഉപദേശകനും ചീഫ് ഒാഫ് സ്റ്റാഫുമായ മിക് മെൽവനെ സഭയിൽ വിളിച്ചു വരുത്തണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഡെമോക്രാറ്റിക് പ്രമേയവും പരാജയപ്പെട്ടു. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം സെനറ്റ് തള്ളിയത്. സെനറ്റിലെ മുഴുവൻ റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയങ്ങൾക്കെതിരെ വോട്ട് ചെയ്ത് ഡെമോക്രാറ്റിക് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്.
ഇംപീച്ച്മെന്‍റിന്‍റെ പ്രാരംഭ വാദത്തിനായി 24 മണിക്കൂറാണ് സെനറ്റ് നീക്കിവെച്ചത്. ഇന്ന് ഡെമോക്രാറ്റുകളുടെ പ്രാരംഭവാദം ഉപരിസഭയിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.