‘ഇംപീച്ച്മെൻറ് യുദ്ധ’വിജയം; എതിരാളികൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ഇംപീച്ച്മെൻറ് നടപടിയിൽനിന്ന് സെനറ്റ് കുറ്റമുക്തനാക്കിയ അമേരിക് കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, എതിരാളികൾക്കെതിരെ കൂടുതൽ ആക്രമണോത്സുകതയോട െ രംഗത്ത്. ഇത് ആഹ്ലാദത്തിെൻറ സമയമാണെന്നും എതിരാളികൾ രാജ്യത്തെയാണ് തകർക്കാൻ നോക്കിയതെന്നും, വിജയം ആഘോഷിക്കാനായി ചേർന്ന പാർട്ടി നേതാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും യോഗത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു.
‘‘മറ്റൊരു പ്രസിഡൻറിനും ഇങ്ങനെ ഒരു അവസ്ഥ സംഭവിക്കരുത്. ജീവിതത്തിൽ പല തെറ്റുകളും ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അരുതാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. പൈശാചികവും അഴിമതി നിറഞ്ഞതുമായ അന്വേഷണമായിരുന്നു അത്. മോശം ആളുകളും വൃത്തികെട്ട അന്വേഷകരുമായിരുന്നു ഇതിനു പിന്നിൽ’’ -യു.എസ് പ്രസിഡൻറ് തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.