ട്രംപിെൻറ പരിഹാസം റോക്കറ്റ് ആക്രമണം അനിവാര്യമാക്കുന്നു- ഉത്തരകൊറിയ
text_fieldsവാഷിങ്ടൺ: കിം ജോങ് ഉന്നിനെതിരായ ഡോണൾഡ് ട്രംപിെൻറ പരിഹാസം അമേരിക്കക്കെതിരായ റോക്കറ്റ് ആക്രമണം അനിവാര്യമാക്കുന്നുവെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോങ് െഎക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സാമാന്യബുദ്ധിപോലും ഇല്ലാതെയാണ് ട്രംപ് പെരുമാറുന്നത്. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് അദ്ദേഹം ചെയ്തത്. ഇതുമൂലം തങ്ങളുടെ റോക്കറ്റുകൾക്ക് അമേരിക്കയിലേക്ക് പോകേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഉത്തര കൊറിയക്കുമുകളിലൂടെ യു.എസ് ജെറ്റ്ബോംബറുകൾ പറന്നതിനുതൊട്ടുപിന്നാലെയാണ് പ്രസ്താവന.
ഉത്തര കൊറിയയുടെ പ്രസ്താവനക്കെതിരെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ‘അദ്ദേഹം യു.എന്നിൽ പറഞ്ഞത് ഞാൻ കേട്ടു. കിം ജോങ് ഉന്നിെൻറ പ്രതിധ്വനിയാവാനാണ് വിദേശകാര്യ മന്ത്രിയുടെ ശ്രമം. ചെറിയ ചിന്തകൾ മാത്രമാണ് അവർക്കുള്ളതെന്നും അത് അധികകാലം മുന്നോട്ടുപോകില്ലെ’ന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഉത്തര കൊറിയൻ പ്രസിഡൻറിനെ റോക്കറ്റ്മാനെന്നും ഭ്രാന്തനെന്നും വിളിച്ചാണ് ട്രംപ് പരിഹസിച്ചത്. അതിനുമറുപടിയായി ട്രംപിന് അത്തുംപിത്തുമാണെന്നായിരുന്നു കിമ്മിെൻറ പരിഹാസം. അധികമാരും പ്രയോഗിക്കാത്ത ഡൊട്ടാഡ് എന്ന വാക്കാണ് കിം ഉപയോഗിച്ചത്. തുടർന്ന് അതിെൻറ അർഥം അറിയാനായിരുന്നു ട്വിറ്ററിൽ ആളുകളുടെ ശ്രമം.
കൊറിയൻ സൈനികമേഖലയിലൂടെ ബോംബർ വിമാനങ്ങള്‍ പറത്തി യു.എസിെൻറ മുന്നറിയിപ്പ്
ഉത്തര കൊറിയ വീണ്ടും ആണവപരീക്ഷണം നടത്തിയോ എന്ന സംശയം ശക്തമായി നിലനിൽക്കെ, കൊറിയൻ മുനമ്പിനുസമീപം യു.എസ് ബോംബർ വിമാനങ്ങളുടെ ശക്തിപ്രകടനം.
ഉത്തര കൊറിയയുടെ കിഴക്കൻതീരത്തിനടുത്തുകൂടി ബോംബര്‍ വിമാനങ്ങൾ പറത്തിയാണ് യു.എസിെൻറ മുന്നറിയിപ്പ്. കൊറിയയിലെ സൈനികവത്കരിക്കപ്പെട്ട മേഖലക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനം പറക്കുന്നത് ആദ്യമായാണ്.
മേഖലയിൽ ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്‍ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണികള്‍ക്കുള്ള മറുപടിയായാണ് ബോംബര്‍വിമാനങ്ങൾ പറത്തിയതെന്ന് പെൻറഗണ്‍ പറഞ്ഞു. കിം ജോങ് ഉന്നും ഉത്തര കൊറിയയും അനാവശ്യ പ്രകോപനങ്ങൾ തുടർന്നാൽ യു.എസിനും ഡോണൾഡ് ട്രംപിനും മുന്നിലുള്ള ‘വിശാലമായ’ സൈനികസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുനൽകുകയാണ് ഈ നടപടിയിലൂടെയെന്നും പെൻറഗൺ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.