ആണവായുധ നിരായുധീകരണം: ട്രംപ്-കിം ഉച്ചകോടി അലസി
text_fieldsഹാനോയ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോ ങ് ഉന്നും തമ്മിൽ വിയറ്റ്നാം തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ച തീരുമാനമില്ലാതെ പിരിഞ്ഞു. നിശ്ചിത സമയത്തിനും മുേമ്പ അവസാനിപ്പിച്ച ഉച്ചകോടിയിൽ ധാരണപത്രങ്ങളൊ ന്നും ഒപ്പുവെച്ചില്ല. യോഗം അവസാനിച്ചതിന് പിന്നാലെ ട്രംപ് വിയറ്റ്നാം വിടുകയും ചെയ് തു. ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധം പൂർണമായി പിൻവലിക്കണമെന്ന കിമ്മിെൻറ നിലപാടിൽ തട്ടിയാണ് യോഗം അവസാനിച്ചത്.
ഭാഗിക ആണവ നിരായുധീകരണത്തിന് പകരമായി ഉപരോധം സമ്പൂർണമായി നീക്കണമെന്നാണ് കിം ആവശ്യപ്പെട്ടതെന്ന് ഉച്ചേകാടിക്ക് ശേഷം ട്രംപ് പ്രതികരിച്ചു. എല്ലാം ഉപരോധത്തെ ചൊല്ലിയായിരുന്നു. ഉപരോധം പൂർണമായും ഒഴിവാക്കുകയെന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷേ, ഞങ്ങൾക്കത് കഴിയില്ല. ചില സമയത്ത് ഇറങ്ങിേപ്പാരേണ്ടിവരും. അത്തരമൊരു സാഹചര്യമായിരുന്നു ഇത് -ട്രംപ് കൂട്ടിച്ചേർത്തു. തങ്ങളുടെ ആണവ സംവിധാനങ്ങളിൽ ചിലത് ഒഴിവാക്കാമെന്നായിരുന്നു കിം ജോങ് ഉന്നിെൻറ വാഗ്ദാനം. യോങ്ബ്യോൺ ആണവ സമുച്ചയം ഒഴിവാക്കാനും സന്നദ്ധരായി.
എന്നാൽ, ആണവ പദ്ധതിയുടെ മറ്റുഭാഗങ്ങളിൽ തൊടാൻ അവർക്ക് സമ്മതമില്ല. രഹസ്യ യുറേനിയം പ്ലാൻറുകളും സ്പർശിക്കില്ല. മൂന്നാമതൊരു ഉച്ചകോടിക്ക് നിലവിൽ പദ്ധതിയില്ലെന്ന് വിശദീകരിച്ച ട്രംപ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ തൽസ്ഥിതി തുടരുമെന്നും വ്യക്തമാക്കി. ഇതുപ്രകാരം ആണവ, മിസൈൽ പരീക്ഷണങ്ങൾക്ക് ഉത്തരകൊറിയ ഏർപ്പെടുത്തിയ മൊറേട്ടാറിയം തുടരണം. അമേരിക്കയാകെട്ട, ദക്ഷിണ കൊറിയയുമായി ചേർന്ന് സൈനികാഭ്യാസം നടത്താനും പാടില്ല. ഇത്തരം സൈനികാഭ്യാസങ്ങളിൽ ട്രംപിന് നേരത്തേ തന്നെ താൽപര്യക്കുറവാണുള്ളത്.
കഴിഞ്ഞവർഷം സിംഗപ്പൂരിൽ നടന്ന ചരിത്രപരമായ ഉച്ചകോടിയുടെ തുടർനടപടിയെന്ന നിലയിലാണ് ഇരുനേതാക്കളും ഹാനോയിയിൽ കണ്ടത്. ഒഴുക്കൻമട്ടിലുള്ള ഒരു പ്രസ്താവന മാത്രമാണ് സിംഗപ്പൂരിൽ ഉണ്ടായത്. തങ്ങളുടെ ആണവപദ്ധതി ശാശ്വതമായി അവസാനിപ്പിക്കാൻ ഉത്തരകൊറിയ സന്നദ്ധമാണോ എന്നതിന് ഉത്തരം തേടലായിരുന്നു ഹാനോയി ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ആ വിഷയത്തിലാണ് ഇപ്പോൾ കൃത്യമായ തീരുമാനമുണ്ടാകാതെ പിരിഞ്ഞിരിക്കുന്നത്. ഉച്ചകോടി പിരിഞ്ഞതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചുവെങ്കിലും കിം ഇതുവരെ മിണ്ടിയിട്ടില്ല. അദ്ദേഹത്തിെൻറ വിയറ്റ്നാം സന്ദർശനം ഒൗദ്യോഗികമായി വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചകോടിയിൽ നിന്ന് പിൻവാങ്ങിയ ട്രംപിെൻറ നടപടിയെ പൂർണമായി പിന്തുണക്കുകയാെണന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. കിമ്മുമായി നേരിട്ട് ചർച്ച നടത്താൻ താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.