യു.എസ് സ്കൂൾ വെടിവെപ്പ്: സുരക്ഷ ഉദ്യോഗസ്ഥനെതിരെ ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: 17 പേർ െകാല്ലപ്പെട്ട ഫ്ലോറിഡ സ്കൂൾ വെടിവെപ്പിൽ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. സമ്മർദ്ദത്തിനടിപ്പെട്ട് വേണ്ടവിധം പ്രതികരിക്കാൻ കഴിയാതിരുന്ന സ്കോട്ട് പീറ്റേഴ്സൺ ഭീരുവാണ്. തെൻറ ജീവിതത്തിെൻറ നല്ലകാലം മുഴുവൻ പരിശീലനത്തിന് അവസരം ലഭിച്ചിട്ടും ഇയാൾ നന്നായി ജോലി ചെയ്തില്ലെന്ന് ട്രംപ് വിമർശിച്ചു.
വെടിവെപ്പു നടക്കുന്ന സമയം സ്കൂളിലേക്ക് കടക്കാതെ പീറ്റേഴ്സൺ നാലുമിനിറ്റോളം പുറത്തുനിന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് സ്കോട്ട് പീറ്റേഴ്സണിെന ജോലിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ആക്രമണം ആറുമിനിറ്റോളം നീണ്ടു. അസമയം എന്തുകൊണ്ട് സ്കൂളിലെത്തി ആക്രമണം തടയാൻ ശ്രമിച്ചില്ല എന്നതിന് പീറ്റേഴ്സൺ വിശദീകരണം നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.