യു.എസ്–ജർമനി ബന്ധത്തിൽ വിള്ളൽ
text_fieldsബർലിൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ജർമൻ ചാൻസലർ അംഗലാ മെർകലും തമ്മിലെ വാക്പോര് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിക്കുന്നു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന ട്രംപിെൻറ നിലപാടിനെ തുടർന്നാണ് മെർകൽ പ്രതികരണവുമായി ആദ്യം രംഗത്തുവന്നത്.
തുടർന്ന് ട്രംപ് പടിഞ്ഞാറൻ മൂല്യങ്ങളെ തകർക്കുകയാണെന്ന പ്രസ്താവനയുമായി ജർമൻ വിദേശകാര്യ മന്ത്രി സിഗമർ ഗബ്രിയേൽ രംഗത്തുവന്നു. ഇതിന് തിരിച്ചടിയെന്നോണം ജർമനിയുടെ വ്യാപാരനയത്തെ കുറ്റപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, ട്രംപിെൻറ വക്താവ് യു.എസിന് മെൽകലുമായോ ജർമനിയുമായോ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജി7 ഉച്ചകോടിക്കിടെയാണ് നാറ്റോ സഖ്യരാജ്യങ്ങളെ വിമർശിച്ചും പാരിസ് ഉടമ്പടിയിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് സൂചന നൽകിയും സംസാരിച്ചത്. ഇേതത്തുടർന്ന് യൂറോപ്പ് മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം അവസാനിച്ചെന്ന് മെർകൽ പ്രസ്താവന നടത്തി. മെർകലിനെ പിന്തുണച്ച് യു.എസിനെതിരെ പരസ്യ പ്രസ്താവനയുമായി ജർമനിയിലെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു. തുടർന്നാണ് ട്രംപിെൻറ ട്വീറ്റ് പുറത്തുവന്നത്. എന്നാൽ, കാലങ്ങളായുള്ള ബന്ധം മുറിക്കാൻ യു.എസ് ആഗ്രഹിക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി വൈറ്റ്ഹൗസ് പ്രസ്താവനയിറക്കുകയും ചെയ്തു. മെർകലുമായി ട്രംപിന് നല്ല ബന്ധമാണെന്നും ജർമനിയും മറ്റു യൂറോപ്യൻ രാജ്യങ്ങളും യു.എസിെൻറ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളാണെന്നും ഇതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.