ഡോണള്‍ഡ് ട്രംപിനെ തോല്‍പിച്ച വിധി
text_fields
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പുകാലം തൊട്ടുള്ള ഡോണള്‍ഡ് ട്രംപിന്‍െറ അപ്രമാദിത്വത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് യാത്രവിലക്ക് പുന$സ്ഥാപിക്കാനാകില്ളെന്ന കോടതിവിധി. ദേശീയ സുരക്ഷ അപകടത്തിലാണെങ്കില്‍ ഭരണഘടനാവിരുദ്ധമാണെങ്കില്‍പോലും കുടിയേറ്റ വിഷയത്തില്‍ പ്രസിഡന്‍റിന്‍െറ തീരുമാനം സ്വീകരിക്കാം. എന്നാല്‍, പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആശങ്കപ്പെടുന്ന ഒരു സാഹചര്യമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നായിരുന്നു അപ്പീല്‍ കോടതിയുടെ നിരീക്ഷണം.
വിവാദ പ്രചാരണവാഗ്ദാനങ്ങളിലൂടെ അധികാരത്തിലേറിയ ട്രംപിനേറ്റ കനത്ത അടിയായി കോടതി ഉത്തരവിനെ വിശേഷിപ്പിക്കാം.
ട്രംപിന്‍െറ ഉത്തരവ് മരവിപ്പിച്ചതിന് യു.എസ് അപ്പീല്‍ കോടതി പ്രധാനമായും ഏഴ് ന്യായങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
•കുടിയേറ്റം, ദേശസുരക്ഷ എന്നീ വിഷയങ്ങളില്‍ ഉത്തരവിറക്കാനുള്ള പ്രസിഡന്‍റിന്‍െറ അധികാരം ഭരണഘടനയുമായി പൊരുത്തപ്പെടുമോ എന്ന കാര്യം പരിശോധിക്കാന്‍ കോടതികള്‍ക്ക് അവകാശമുണ്ട്. മറിച്ചുള്ള വാദം ജനാധിപത്യവിരുദ്ധമാണ്. • കുടിയേറ്റ വിലക്ക് ഏതാനുംപേരെ മാത്രമാണ് ബാധിക്കുന്നത് എന്ന ട്രംപിന്‍െറ വാദം ശരിയല്ല.
• മിനിസോട, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് കുടിയേറ്റ വിലക്ക് അത്യധികം ഹാനികരമാണെന്നതിനാല്‍ ഈ സംസ്ഥാനങ്ങള്‍ കേസുമായി നീങ്ങാനുള്ള സാധ്യത കോടതി പരിഗണനയിലെടുക്കുന്നു.
• ട്രംപിന്‍െറ ഉത്തരവ് മുസ്ലിംകളെ പ്രത്യേകമായി വിവേചനത്തിന് ഇരയാക്കുന്നു എന്ന വാദം ശരിയാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാകുന്നു.
• ദേശീയ സുരക്ഷാ താല്‍പര്യം ലക്ഷ്യമിട്ട് കുടിയേറ്റ വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല.
•ഗ്രീന്‍ വിസാ കാര്‍ഡുള്ള പ്രവാസികള്‍ക്ക് ഉത്തരവ് പ്രശ്നമുണ്ടാക്കില്ല എന്ന വാദം വിശ്വസനീയമായി കോടതി കരുതുന്നില്ല.
• ട്രംപിന്‍െറ കുടിയേറ്റ വിലക്ക് ഉത്തരവ് റദ്ദാക്കിയ മുന്‍ ജഡ്ജിയുടെ വിധിക്കുശേഷം സര്‍ക്കാര്‍ കൈക്കൊള്ളേണ്ട ബദല്‍ നിലപാട് എന്താകണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് സാവകാശം ലഭ്യമായില്ളെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.