കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം
text_fieldsന്യൂയോർക്: അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. പുതിയ നിയമപ്രകാരം, തെക്കൻ യു.എസ് അതിർത്തിയിലൂടെ എത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നൽകില്ല.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കുടിയേറ്റ വിഷയത്തില്‍ പ്രസിഡൻറ് േഡാണള്‍ഡ് ട്രംപ് നിലപാട് കടുപ്പിച്ചത്. രാജ്യതാൽപര്യം മുന്‍നിര്‍ത്തിയാണ് പ്രസിഡൻറ് കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടുവന്നതെന്ന് ആഭ്യന്തര സുരക്ഷ വിഭാഗം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിലവില്‍ കുടിയേറ്റക്കാര്‍ക്ക് അഭയം നല്കുന്ന സംവിധാനത്തില്‍ നിരവധി പോരായ്മകളുണ്ട്. രാജ്യത്ത് അവരെ ഉള്‍ക്കൊള്ളിക്കുകയെന്നത് ഭരണകൂടത്തിന് വലിയ ഭാരമാണ്. അവരര്‍ഹിക്കാത്ത പരിഗണന ലഭിക്കുന്നത് തടയുകയാണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര സുരക്ഷ വിഭാഗവും അറ്റോണി ജനറലും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവെക്കും.
അതേസമയം, കുടിയേറ്റം തടയുന്നതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ രംഗത്തെത്തി. യു.എൻ നിയമപ്രകാരം കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കേണ്ടതുണ്ടെന്നും ട്രംപിെൻറ തീരുമാനം നിയമവിരുദ്ധമാണെന്നും എ.സി.എല്‍.യു ട്വിറ്ററില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.