സുപ്രധാന പദവികളിൽ ട്രംപ് രണ്ട് ഇന്ത്യക്കാരെ നാമനിർദേശം ചെയ്തു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രണ്ട് ഇന്ത്യക്കാരെ സുപ്രധാന ഭരണനിർവഹണ സ്ഥാനങ്ങളിലേക്ക് നാമനിർദേശം ചെയ്തു. വിശാൽ അമിൻ, നിയോമി റാവു എന്നിവരെയാണ് നിർദേശിച്ചത്. സെനറ്റ് അംഗീകാരം നൽകുകയാണെങ്കിൽ പകർപ്പവകാശം, പേറ്റൻറ്, ട്രേഡ്മാർക്ക് തുടങ്ങിയവയിലുള്ള യു.എസ് നിയമനിർവഹണം ഏകോപിപ്പിക്കുന്ന ഇൻറലക്ച്വൽ പ്രോപ്പർട്ടി എൻഫോഴ്സ്മെൻറ് കോഒാഡിനേറ്റർ സ്ഥാനത്തേക്കാണ് വിശാൽ അമിൻ നിയമിതനാവുക. 75 ഫെഡറൽ ചട്ടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിക്ക് മേൽേനാട്ടം വഹിക്കുന്ന ഒാഫിസ് ഒാഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിെൻറ (ഒ.െഎ.ആർ.എ) അഡ്മിനിസ്ട്രേറ്റർ സ്ഥാനം നിയോമി റാവുവിനും ലഭിക്കും.
നിലവിൽ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ സീനിയർ കോൺസലാണ് അമിൻ. നേരത്തേ മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിെൻറ ഭരണകൂടത്തിൽ ഡൊമസ്റ്റിക് പോളിസി അസോസിയേറ്റ് ഡയറക്ടറായിരുന്നു. യു.എസ് വ്യവസായ വകുപ്പിൽ പ്രത്യേക അസിസ്റ്റൻറായും സെക്രട്ടറി ഒാഫിസിൽ പോളിസി അസോസിയേറ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭരണസമിതി-ബജറ്റ് ഒാഫിസിെൻറ നിയമപരമായ ഭാഗമാണ് റാവുവിെൻറ പേര് നിർദേശിച്ച ഒ.െഎ.ആർ.എ. റാവു യു.എസ് അഡ്മിനിസ്ട്രേറ്റിവ് കോൺഫറൻസ് അംഗവും ജോർജ് മാസൻ സർവകലാശാലയിലെ പ്രഫസറുമാണ്. ഭരണഘടന-ഭരണനിർവഹണ നിയമങ്ങളിൽ ഗവേഷണവും അധ്യാപനവും നടത്തുന്ന ഇവരെ നിർദേശിച്ചത് ഭരണനിർവഹണ പരിഷ്കരണങ്ങളിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന താൽപര്യമാണ് സൂചിപ്പിക്കുന്നതെന്ന് ‘ദ വാഷിങ്ടൺ പോസ്റ്റ്’ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.