ട്രംപ്–കിം ഉച്ചകോടി: ന്യൂയോർക്കിൽ തിരക്കിട്ട ചർച്ച
text_fieldsന്യൂയോർക്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടിയുടെ പ്രാരംഭ ചർച്ചകൾക്ക് യു.എസ് നഗരമായ ന്യൂയാർക്കിൽ അതിവേഗം. മുതിർന്ന ഉത്തര കൊറിയൻ പ്രതിനിധി കിം യോങ് ചോൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ചർച്ചകൾ നടത്തി. കഴിഞ്ഞ 18 വർഷത്തിനിടെ ആദ്യമായി യു.എസിലെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി കൂടിയായ കിം യോങ്. ബുധനാഴ്ച വൈകീട്ട് ഇരുവരും ഒന്നരമണിക്കൂർ വിവിധ വിഷയങ്ങളിൽ നടത്തിയ ചർച്ചയുടെ തുടർച്ച വ്യാഴാഴ്ചയും നടന്നു.
സംഭാഷണം ആശാവഹമായിരുന്നുവെന്നും 12ന് നടക്കേണ്ട ഉച്ചകോടിക്കുമുമ്പ് രണ്ടാഴ്ചക്കിടെ പൂർത്തിയാക്കേണ്ട വിഷയങ്ങൾ ഉടൻ തീർപ്പാക്കുമെന്നും േപാംപിയോ പറഞ്ഞു. നേരത്തെ, ഇരു രാജ്യങ്ങളുടെയും നേതാക്കൾ കൊറിയയിലെ സൈനികമുക്ത മേഖലയായ പാൻനുജോമിൽ ആദ്യഘട്ട ചർച്ചകൾ നടത്തിയിരുന്നു.
യു.എസ് പ്രസിഡൻറ് ട്രംപ് മുൻകൈയെടുത്ത് തീരുമാനമായ ഉച്ചകോടിയിൽനിന്ന് അടുത്തിടെ അദ്ദേഹം പിൻവാങ്ങിയത് നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആണവ നിരായുധീകരണ വിഷയത്തിൽ നടപടികൾക്ക് വേഗം പോരെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. വീണ്ടും സന്നദ്ധത അറിയിച്ച ട്രംപിെൻറ നിർദേശപ്രകാരമാണ് യു.എസ് പ്രതിനിധികൾ നേരത്തെ ഉത്തര കൊറിയയിലും തിരിച്ച് ഉത്തര കൊറിയൻ പ്രതിനിധികൾ യു.എസിലുമെത്തിയത്.
തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ ഫലംകാണുമെന്നും 12ന് സിംഗപ്പൂരിൽ ഉച്ചകോടി നടക്കുമെന്നുമാണ് നിലവിലെ സൂചന. വിഷയത്തിൽ ഇനിയും അന്തിമ സ്ഥിരീകരണം ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.