Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയയുടെ മിസൈൽ...

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ല -ട്രംപ്​

text_fields
bookmark_border
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ല -ട്രംപ്​
cancel

വാഷിങ്​ടൺ: ഉത്തരകൊറിയ നടത്തിയ ഹൃസ്വദൂര മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയി​ലെ ഒരുവിഭാഗം ജനങ്ങളും മറ്റ്​ ചിലരും ഭയപ്പെടുന്നത്​ പോലെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിൽ തനിക്ക്​ ആശങ്കയില്ലെന്ന്​ ട്രംപ്​ കുറിച്ചു.

ചെറിയ മിസൈലുകളാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​. അതിൽ ആശങ്കയില്ല. തനിക്ക്​ നൽകിയ വാക്ക്​ ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉൻ പാലിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനിലേക്ക്​ നാല്​ ദിവസത്തെ സന്ദർശനത്തിന്​ പുറപ്പെടും മുമ്പായിരുന്നു ട്രംപിൻെറ പ്രസ്​താവന. ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ട്രംപ്​ കൂടികാഴ്​ച നടത്തും. അതേ സമയം, യു.എന്നിൻെറ നിയമങ്ങൾ ലംഘിച്ചാണ്​ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്ന്​ ട്രംപ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsnorth koriamissile testmalayalam newsDonald Trump
News Summary - Trump on north koria missile test-World news
Next Story