നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ് ഇനിയും ഉയർത്തണം- ട്രംപ്
text_fieldsവാഷിങ്ടൺ: നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ് ഇനിയും ഉയർത്തണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. താൻ അഭ്യർത്ഥിച്ചതിനു ശേഷം വിവിധ നാറ്റോ രാജ്യങ്ങൾ പ്രതിരോധ ബജറ്റ് ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത് മതിയായ ചെലവിെൻറ അടുത്തുപോലും എത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ട്രംപ് അഭിപ്രായം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷത്തെ തെൻറ സന്ദർശനത്തിനു ശേഷം നാറ്റോ രാജ്യങ്ങൾ കോടിക്കണക്കിന് ഡോളറുകൾ അധികമായി ചെലവഴിക്കുന്നുണ്ട്. യു.എസ് ഒരുപാട് തുക ചെലവഴിക്കുന്നുണ്ട്. യൂറോപ്യൻ അതിർത്തികൾ മോശമാണ്. പൈപ്ലൈൻ ഇടപാടിലൂടെ റഷ്യയിലേക്ക് ഡോളറുകളെത്തുന്നത് അംഗീകരിക്കാനാവില്ല.- ട്രംപ് ട്വീറ്റ് ചെയ്തു.
ബ്രസൽസിൽ വെച്ചു നടന്ന വാർഷിക നാറ്റോ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയായിരുന്നു ട്രംപിെൻറ ട്വീറ്റ്. സമ്മേളനത്തിൽ യൂറോപ്പിെൻറ പ്രതിരോധ ചെലവിെൻറ ഭീമമായ ഭാഗവും വഹിക്കുന്നത് വാഷിങ്ടൺ ആണെന്ന് പറഞ്ഞ ട്രംപ് യു.എസ് സഖ്യകക്ഷികൾക്കെതിരെ നിശിത വിമർശനമുയർത്തിയിരുന്നു. കുടാതെ അവരുടെ സൈനിക ചെലവ് മൊത്തം ആഭ്യന്തര ഉത്പ്പന്നത്തിെൻറ(ജി.ഡി.പി) രണ്ട് ശതമാനത്തിൽ നിന്ന് നാല് ശതമാനമാക്കി ഉയർത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 2024ഒാടെ പ്രതിരോധ മേഖലയിൽ ജി.ഡി.പിയുടെ രണ്ട് ശതമാനം ചെലവഴിക്കുമെന്ന് 2014ൽ നാറ്റോ അംഗങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ രണ്ട് ശതമാനമെന്ന ലക്ഷ്യം പോലുമാവാത്തതിനാൽ ട്രംപ് ഇക്കാര്യം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.