Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒബാമ ഫോൺ...

ഒബാമ ഫോൺ ചോർത്തിയെന്ന ട്രംപി​െൻറ ആരോപണത്തെ തള്ളി എഫ്​.ബി.​െഎ തലവൻ

text_fields
bookmark_border
ഒബാമ ഫോൺ ചോർത്തിയെന്ന ട്രംപി​െൻറ ആരോപണത്തെ തള്ളി എഫ്​.ബി.​െഎ തലവൻ
cancel

വാഷിങ്​ടൺ: തെരഞ്ഞെടുപ്പ്​ കാലത്ത്​​ ബറാക്​ ഒബാമ ത​​െൻറ ഫോൺ ​​ചോർത്തിയെന്ന അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​​െൻറ ആരോപണത്തെ തള്ളി എഫ്​.ബി.​െഎ തലവൻ. എഫ്​.ബി.​െഎയുടെ ഡയറക്​ടർ ജെയിംസ്​ ബി കോമേയാണ്​ ട്രംപി​​െൻറ ആരോപണങ്ങളെ നിഷേധിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​.

ട്രംപി​​െൻറ ആരോപണം തെറ്റാണെന്ന്​ പരസ്യമായി പ്രഖ്യാപിക്കണമെന്ന്​ അദ്ദേഹം അമേരിക്കൻ നീതിന്യായ വകുപ്പിനോട്​ ആവശ്യപ്പെട്ടു. ആരോപണത്തെ സാധൂകരിക്കുന്നതിനാവശ്യമായ യാതൊരു തെളിവുകളും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. എന്നാൽ ഇൗ വാർത്തകളോട്​ പ്രതികരിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പോ എഫ്​.ബി.​െഎയോ തയാറായിട്ടില്ല.

​വെ​ള്ളിയാഴ്​ചയാണ്​ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ബറാക് ഒബാമ തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്​ ആരോപണമുയർത്തിയത്​. പ്രത്യേകിച്ച് തെളിവുകളൊന്നും പുറത്തുവിടാതെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്​. വിശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനിടെ ഒബാമ തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ്​ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fbiDonald Trump
News Summary - Trump Obama: FBI chief Comey 'rejects' phone tap allegation
Next Story