അന്തിമ ജയം തനിക്കുതന്നെയെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: നവംബര്‍ എട്ടിന് നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി 100 ദിന കര്‍മപദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ ട്രംപ് അവതരിപ്പിച്ചു. പ്രസിഡന്‍റായി വിജയിച്ച് വൈറ്റ്ഹൗസിലത്തെിയാല്‍ 100 ദിനം കൊണ്ട് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചാണ് ട്രംപ് വാചാലനായത്.
അനധികൃത കുടിയേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. വൈറ്റ്ഹൗസ് ജീവനക്കാര്‍ക്ക് പെരുമാറ്റചട്ടം, കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതിന് പരിധി നിശ്ചയിക്കല്‍, കാലാവസ്ഥ കരാറുകളുടെ പൊളിച്ചെഴുത്ത് എന്നിവയും 100 ദിന പരിപാടികളില്‍ ഉള്‍പ്പെടും. ലൈംഗികാരോപണം, സ്ത്രീവിഷയം, നികുതിഘടന എന്നിവ തിരിച്ചടിയായതോടെയാണ് ട്രംപ് 100 ദിന പരിപാടികളുമായി ജനങ്ങളെ സമീപിക്കുന്നത്.
‘തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കും. മറ്റാരും ജയിക്കാന്‍ ഒരു സാധ്യതയുമില്ളെന്ന് ക്ളീവ്ലാന്‍റിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചു. പതിനായിരത്തോളം പേര്‍ റാലിയില്‍ പങ്കെടുത്തു. റിപ്പബ്ളിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സും ന്യൂയോര്‍ക് മുന്‍ മേയര്‍ റൂഡി ഗിലിയാനിയും റാലിയില്‍ പങ്കെടുത്തു. ഹിലരി യു.എസ് നയതന്ത്രരംഗത്ത് 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹിലരിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
അവരുടെ പരാജയമാണ് പശ്ചിമേഷ്യയില്‍ ഐ.എസിന്‍െറ വളര്‍ച്ചക്ക് വഴിയൊരുക്കിയതെന്നും ട്രംപ് ആരോപിച്ചു. ലോകത്തുടനീളം ഐ.എസ് വിതച്ച നാശങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഹിലരി എന്നാണ് ഉത്തരം പറയുക. 17 ദിവസം കഴിഞ്ഞാല്‍ എല്ലാ കാര്യത്തിലും തീരുമാനമുണ്ടാകും. ക്രമക്കേടുകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പാണിത്.
ഹിലരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന ആരോപണം ട്രംപിന്‍െറ ജനപ്രീതി നേരിയ തോതില്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അതേ,സമയം വിവാദ പരാമര്‍ശങ്ങളും സ്ത്രീകളുടെ ലൈംഗികാരോപണങ്ങളും മൂലം മൂല്യമിടിഞ്ഞ ഈ 70കാരന് വൈറ്റ്ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ നേരിയ സാധ്യത മാത്രമാണ് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.