അതിർത്തിയിൽ മതിലില്ലെങ്കിൽ ട്രഷറിയുമില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: മെക്സികോ അതിർത്തിയിൽ ശതകോടികൾ ചെലവിട്ട് നിർമിക്കാൻ ഉദ്ദേശിക്ക ുന്ന മതിലിനു പിന്തുണ തേടി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജനങ്ങൾക്കു മുന്നിൽ. 112 0 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന ഉരുക്കുമതിലിന് യു.എസ് കോൺഗ്രസ് 570 കോടി ഡോള ർ (40,000 കോടി രൂപ) അനുവദിക്കാത്തതിനു പിറകെയാണ് വൈറ്റ് ഹൗസ് പ്രഭാഷണത്തിൽ പ്രസിഡൻറ് ജനങ്ങളുടെ പിന്തുണ തേടിയത്. മതിലിനു പണം നൽകുംവരെ യു.എസ് ബജറ്റ് പാസാക്കില്ലെന്ന ട്രംപിെൻറ നിലപാടിനെ തുടർന്ന് ആഴ്ചകളായി ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പെടെ രാജ്യത്ത് മുടങ്ങിക്കിടക്കുകയാണ്.
ഫെഡറൽ സർക്കാറിെൻറ പ്രവർത്തനങ്ങൾ മുടങ്ങിയത് ഡെമോക്രാറ്റുകളുടെ പിടിവാശിമൂലമാണെന്നും മെക്സികോ അതിർത്തിയിൽ മാനുഷിക പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും ട്രംപ് പറഞ്ഞു. മതിൽ നിർമാണത്തിന് ചെലവുവരുന്ന തുക മെക്സികോയുമായി പുതുതായി ഒപ്പുവെക്കുന്ന വ്യാപാര കരാർ വഴി തിരിച്ചുകിട്ടും. അമേരിക്കയിലെത്തുന്ന മയക്കുമരുന്നിെൻറ 90 ശതമാനവും മെക്സികോയിൽനിന്നാണെന്നും 35 ലക്ഷം കോടിയുടെ വിപണിയാണിതെന്നും ട്രംപ് പ്രറഞ്ഞു.
എന്നാൽ, നിലവിലെ വ്യാപാര കരാറിനു പകരം ട്രംപ് മുന്നോട്ടുവെച്ച ഉഭയകക്ഷി കരാർ രാജ്യത്തിന് കൂടുതലായി ഒന്നും നൽകുന്നതല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.
ട്രംപിെൻറ മതിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്നും അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും മാനുഷിക പരിഗണന അർഹിക്കുന്നവരാണെന്നും ഡെമോക്രാറ്റുകളും പറയുന്നു.
രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത എട്ടു മിനിറ്റ് നീണ്ട പ്രസംഗത്തിലുടനീളം മെക്സികോ അതിർത്തി കടന്നെത്തുന്നവരെ സംസ്കാരശൂന്യരായ കൊലയാളികളായാണ് ചിത്രീകരിച്ചത്. രാജ്യത്തെ വലതുപക്ഷത്തെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പ്രഭാഷണമെങ്കിലും ഡെമോക്രാറ്റുകൾക്കിടയിലോ പൊതുജനങ്ങൾക്കിടയിലോ ഇൗ വാദങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടില്ല.
ട്രംപ് അമേരിക്കയെ ബന്ദിയാക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടന്ന സർവേയിൽ പെങ്കടുത്തവരിൽ പകുതിയിലേറെ പേരും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.