നവാസിനെ പ്രശംസിച്ചെന്ന വാർത്ത നിഷേധിച്ച് ട്രംപിന്‍റെ ഓഫിസ്
text_fieldsഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ നിയുക്ത യു.എസ് പ്രസിഡന്‍റ് പ്രശംസിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഡോണള്‍ഡ് ട്രംപിന്‍െറ ഓഫിസ്. എന്നാല്‍, ഇരുനേതാക്കളും ടെലിഫോണില്‍ സംസാരിച്ചതായും യു.എസ്-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു സംഭാഷണമെന്നും ട്രംപിന്‍െറ ഓഫിസ് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ അഭിനന്ദിക്കാനാണ് നവാസ് ശരീഫ് വിളിച്ചത്.
ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്‍െറ വിവരങ്ങള്‍ ശരീഫിന്‍െറ ഓഫിസ് പുറത്തുവിട്ടതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റാവാന്‍ പോകുന്നയാളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇത്തരത്തില്‍ പുറത്തുവിടുന്നത് നയതന്ത്ര മര്യാദയല്ളെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അരി ഫ്ളീഷറും പ്രതികരിച്ചു.
ഒരു സര്‍ക്കാറും ഇത്തരത്തില്‍ പത്രക്കുറിപ്പിറക്കില്ല. വിചിത്രമായ സംഭാഷണമെന്നാണ് ന്യൂയോര്‍ക് ടൈംസ് സംഭവത്തെ വിശേഷിപ്പിച്ചത്.
രാഷ്ട്ര നേതാക്കള്‍ തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്‍െറ വിശദാംശങ്ങള്‍ പാകിസ്താന്‍ പുറത്തുവിട്ടത് നയതന്ത്രപരമായ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് സി.എന്‍.എന്‍ ആരോപിച്ചു. ഇന്ത്യ-പാക് വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്‍െറ നിലപാട് എന്തായിരിക്കുമെന്നതിന്‍െറ സൂചനയും ട്രംപിന്‍െറ പുകഴ്ത്തല്‍ വാക്കുകളിലുണ്ടെന്ന് ഫോബ്സ് മാഗസിന്‍ ചൂണ്ടിക്കാട്ടി.
അമേരിക്ക, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒട്ടും അവഗാഹമില്ലാത്ത ആളാണ് പ്രശംസവാക്കുകള്‍ ചൊരിഞ്ഞതെന്നും ഫോബ്സ് മാഗസിന്‍ പറഞ്ഞു.ദക്ഷിണേഷ്യയിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ട്രംപിന് ഒന്നുമറിയില്ല.
തകര്‍പ്പന്‍ രാജ്യം, വിശിഷ്ടരായ ആളുകള്‍, മഹത്തായ ജോലി എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ചതിലൂടെ അതാണ് തെളിയുന്നത്. അജ്ഞത നിറഞ്ഞ ട്രംപിന്‍െറ സംഭാഷണം ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ്. പാക് പ്രതിനിധികളുമായി നടത്തുന്ന സംഭാഷണങ്ങളില്‍ ട്രംപ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സമൂഹങ്ങളും ആവശ്യപ്പെട്ടു.ശരീഫ് ഗംഭീര മനുഷ്യനാണെന്നും പാകിസ്താന്‍ തകര്‍പ്പന്‍ രാജ്യമാണെന്നും ട്രംപ് പറഞ്ഞതായി പാക് സര്‍ക്കാര്‍ പുറത്തുവിട്ട പത്രക്കുറിപ്പിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.