ഇറാൻ കൂടുതൽ ആക്രമണം നടത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാവില്ല -ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ കൂടുതൽ ആക്രമണം നടത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാവില്ലെന്ന് യു.എസ് പ്രസിഡന ്‍റ് ഡോണൾഡ് ട്രംപ്. യു.എസ് സൈനിക താവളത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ഇറാൻ പിൻവാങ്ങുന്നതായാണ് കാണു ന്നത്. എന്നാൽ, യു.എസ് സൈന്യം എന്തിനും തയാറാണെന്നും ട്രംപ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇറാഖിലെ അമേരിക ്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു അമേരിക്കക്കാരൻ പോലും കൊല്ലപ്പെട്ട ിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധത്തിന്‍റെ വക്കോളമെത്തിയ സംഘർഷത്തിന് അയവുവരുത്തുന്നതാണ് ട്രംപിന്‍റെ പ്രസ്താവന.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാൻ. താൻ പ്രസിഡന്‍റായിരിക്കുന്ന കാലത്തോളം ആണവശക്തിയാകാൻ ഇറാനെ അനുവദിക്കില്ല. ഇറാനെതിരായ ഉപരോധം തുടരും. റഷ്യയും ചൈനയും ബ്രിട്ടനും ഇറാനുമായുള്ള കരാറുകൾ അവസാനിപ്പിക്കണം.
ഇറാെൻറ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ച നടപടിയെ ട്രംപ് വീണ്ടും ന്യായീകരിച്ചു. അമേരിക്കയ്ക്കും ലോകത്തിന് തന്നെയും ഭീഷണി ഉയർത്തിയ വ്യക്തിയാണ് ഖാസിം സുലൈമാനി. പ്രധാന ഭീകരനെയാണ് അമേരിക്ക ഇല്ലാതാക്കിയത്.
രണ്ട് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണം മുൻകൂട്ടി അറിഞ്ഞിരുന്നു. മുൻകരുതലെടുക്കാൻ സാധിച്ചതിനാലാണ് നാശനഷ്ടം ഇല്ലാതായതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ അവകാശപ്പെട്ടത്. ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആൾനാശമുണ്ടായ കാര്യം അമേരിക്ക തുടക്കംമുതൽക്കേ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.