യു.എസിൽ യന്ത്രത്തോക്ക് ഉപകരണങ്ങൾ നിരോധിക്കാൻ നീക്കം
text_fieldsവാഷിങ്ടൺ: അർധ യന്ത്രത്തോക്കുകളെ ഒാേട്ടാമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങൾ നിരോധിക്കാൻ ട്രംപ് ഭരണകൂടത്തിെൻറ നീക്കം. ഫ്ലോറിഡയിലെ സ്കൂളിൽ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകൾ കൈവശം വെക്കുന്നതിെനതിെര ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അതിനിടെയാണ് അർധ യന്ത്രത്തോക്കുകൾ പൂർണമായും ഒാേട്ടാമാറ്റിക് തോക്കുകളാക്കാൻ സഹായിക്കുന്ന ബംപ് സ്റ്റോക്സ് നിരോധിക്കാൻ ട്രംപ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.
തോക്കുകൾ സ്വന്തമാക്കുന്നവരുടെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലവത്താക്കാൻ സർക്കാർ തീരുമാനിച്ചുവെന്നുള്ള വാർത്ത നേരത്തെ വൈറ്റ്ഹൗസ് പുറത്തുവിട്ടിരുന്നു. സ്കൂളുകളുെട സുരക്ഷ വളരെ പ്രധാനമാണെന്നും സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങൾ തീരുമാനിക്കാൻ വരും ആഴ്ചകളിൽ രാജ്യത്തെ 50 സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ യോഗം ചേരുമെന്നും ട്രംപ് അറിയിച്ചു. 2017 ഒക്ടോബറിൽ നടന്ന ലാസ് വേഗസ് ആക്രമണത്തിനു ശേഷം ബംപ് സ്റ്റോക്കുകൾ നിരോധിക്കാനുള്ള ആവശ്യമുയർന്നിരുന്നു.
തോക്കുകളെ മെഷീൻ ഗണ്ണാക്കി മാറ്റാൻ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും നിരോധിക്കണമെന്ന് നാഷനൽ റൈഫിൾ അസോസിയേഷനും ആവശ്യപ്പെട്ടു.
അതിനിടെ, തോക്കുനിയന്ത്രണമാവശ്യപ്പെട്ട് സ്റ്റോൺമാൻ ഡഗ്ലസ് സ്കൂളിലെ വിദ്യാർഥികൾ വൻ റാലി നടത്തി. സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് നെവർ എഗെയിൻ എന്ന ഹാഷ് ടാഗ് കാമ്പയിനുമായി ടല്ലാഹസിയിലെ ഫ്ലോറിഡ സംസ്ഥാന കാര്യാലയത്തിൽ പ്രതിഷേധിച്ചത്. വ്യക്തികൾക്ക് തോക്കിനുള്ള ലൈസൻസ് നൽകുേമ്പാൾ അവരുടെ പശ്ചാത്തലം ശക്തമായ രീതിയിൽ പരിശോധിക്കണമെന്നും ഇങ്ങനെ ചെയ്താൽ മനോരോഗികളുടെ അടുക്കൽ തോക്ക് എത്തിപ്പെടുന്നത് കുറക്കുക വഴി അത്യാഹിതങ്ങൾ ചെറുക്കാമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. തോക്കുകൾ എങ്ങനെ നിയന്ത്രണ വിധേയമാക്കുമെന്നതിനെക്കുറിച്ച് വിദ്യാർഥികൾ അധികാരികളുമായി ചർച്ച നടത്തും. തോക്കുകൾക്കെതിരെയും സ്കൂളുകളിലെ വെടിവെപ്പുകളുടെയും ഭാഗമായുള്ള മുന്നേറ്റം മാർച്ച് 24ന് മാർച്ച് ഫോർ ഒൗവർ ലൈഫ് എന്ന പേരിൽ രാജ്യ വ്യാപകമായി റാലി സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.