തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ: ചോദ്യം ചെയ്യലിന് ഒരുക്കമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായത് സംബന്ധിച്ച അന്വേഷണത്തിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പെങ്കടുക്കാനായി പുറപ്പെടുന്നതിനു മുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന മുൻ എഫ്.ബി.െഎ മേധാവി റോബർട്ട് മുള്ളർ ട്രംപിനെ ചോദ്യംചെയ്യാൻ തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്കാര്യത്തിൽ ട്രംപിെൻറ അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടന്നതായും റിപ്പോർട്ടുണ്ട്. ഏത് രൂപത്തിലാവും പ്രസിഡൻറിെൻറ ചോദ്യംചെയ്യലെന്ന് അഭിഭാഷകരുമായുള്ള ചർച്ചയിൽ തീരുമാനിക്കും. നേരത്തേ ട്രംപ് ഭരണകൂടത്തിലെ അറ്റോണി ജനറൽ ജെഫ് സെഷൻസ് അടക്കമുള്ള വിവിധ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ തലവൻ മുള്ളറിനെതിരെ നേരത്തേ ട്രംപ് രംഗത്തു വന്നിരുന്നു.
എന്നാൽ, മുള്ളർ സത്യസന്ധനാണോ എന്ന ചോദ്യത്തിന് അങ്ങനെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ട്രംപ് മറുപടി നൽകി.ട്രംപിന് അനുകൂലമാകുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടലുണ്ടായി എന്നാണ് നിലനിൽകുന്ന ആരോപണം. എന്നാൽ, ഇക്കാര്യം റഷ്യയും ട്രംപും നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.