ഹസ്തദാനത്തിന് പെലോസി കൈ നീട്ടി; മുഖം തിരിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ഇംപീച്ച് നടപടികളിൽ ബുധനാഴ്ച സെനറ്റിൽ വേട്ടെടുപ്പ് നടക്കാനിരിക്കെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റുകളും തമ്മിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തു വന്നു.
മൂന്നാമത് സ്റ്റേറ്റ് യൂണി യൻ പ്രസംഗത്തിന് മുമ്പ് യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയെ പ്രസിഡൻറ് പരസ്യമായി അവഹേളിക്കുകയായിര ുന്നു. ട്രംപിനെതിരായ ഇംപീച്ച്മെൻറ് നടപടിക്ക് അനുമതി നൽകിയത് ഡെമോക്രാറ്റ് പാർട്ടി നേതാവായ നാൻസി പെലോസിയായിരുന്നു.
ട്രംപിൽ നിന്ന് പ്രസംഗത്തിൻെറ പകർപ്പ് സ്വീകരിച്ച ശേഷം ഹസ്തദാനത്തിന് പൊലോസി കൈ നീട്ടിയെങ്കിലും ട്രംപ് കണ്ട ഭാവം നടിക്കാതെ മുഖം തിരിക്കുകയായിരുന്നു. ഉടനെ തന്നെ നീട്ടിയ കൈ പെലോസി പിൻവലിച്ചു.
President Trump declines to shake Speaker Pelosi's outstretched hand at #SOTU2020 pic.twitter.com/oB7suIxNPT
— Reuters (@Reuters) February 5, 2020
അധികം വൈകാതെ തന്നെ ട്രംപിനെതിരെയുള്ള പെലോസിയുടെ പ്രതികരണം വന്നു. സ്പീക്കർ ഡയസിൽ നിന്ന പെലോസി ട്രംപിൻെറ പ്രസംഗം അവസാനിക്കാനിരിക്കെ പ്രസംഗത്തിൻെറ പകർപ്പ് പരസ്യമായി കീറി മാറ്റി.
#WATCH US House Speaker Nancy Pelosi tore a copy of US President Donald Trump’s speech at the end of his third State of the Union Address, in Washington DC. pic.twitter.com/TY4L5dAme7
— ANI (@ANI) February 5, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.