യു.എസിൽ പുതിയ ആരോഗ്യസുരക്ഷ ബിൽ പാസാക്കി
text_fieldsവാഷിങ്ടൺ: യു.എസിൽ പുതിയ ആരോഗ്യസുരക്ഷ ബിൽ ജനപ്രതിനിധി സഭ (കോൺഗ്രസ്) പാസാക്കി. ഒബാമ കെയറിനു പകരമായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പദ്ധതിയാണ് ഹെല്‍ത്ത് കെയര്‍ ആക്ട്. 213നെതിരെ 217 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്.
െഡമോക്രാറ്റുകള് ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. 20 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. ബില്ലിന് സെനറ്റിെൻറ അംഗീകാരംകൂടി ലഭിച്ചാലേ നിയമമാവൂ. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുണ്ടെങ്കിലും പല സെനറ്റർമാരും ഒബാമ കെയർ നിർത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല. -
അവിശ്വസനീയ ജയമെന്നായിരുന്നു പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ പ്രതികരണം.
സെനറ്റിലും ബില്ല് പാസാക്കാൻ കഴിയും. ഒബാമ കെയർ മരിച്ചു. പുതിയ ഹെൽത്ത് കെയർ പ്ലാനിെൻറ പ്രീമിയം കുറവാണെന്നും മികച്ചതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഒബാമ കെയർ പ്രകാരം 20 ലക്ഷത്തിലേറെ അമേരിക്കക്കാർക്കായിരുന്നു ആരോഗ്യ പരിരക്ഷ ലഭിച്ചിരുന്നത്. മുഴുവൻ അമേരിക്കക്കാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒബാമ കെയർ പദ്ധതി, പ്രസിഡൻറ് ബറാക് ഒബാമയുടെ 2008ലെ െതരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ മുഖ്യമായ ഒന്നായിരുന്നു. വളരെ ചെലവേറിയതും സമ്പന്നർക്കുമാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇൻഷുറൻസ് സാധാരണക്കാർക്ക് പ്രാപ്യമാക്കുകയായിരുന്നു ഒബാമ കെയറിെൻറ ലക്ഷ്യം. ഒബാമ 2010 മാർച്ചിൽ ഒപ്പുെവച്ച പദ്ധതിയുടെ പേര് ദ പേഷ്യൻറ് പ്രൊട്ടക്ഷൻ ആൻഡ് അഫോഡബിൾ കെയർ ആക്ട് എന്നായിരുന്നു. എതിരാളികൾ കളിയാക്കി വിളിച്ച ‘ഒബാമ കെയർ’ എന്ന പേരിനാണ് സ്വീകാര്യത ലഭിച്ചത്. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.