Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 11:32 PM IST Updated On
date_range 17 May 2019 11:32 PM ISTയു.എസ് കുടിയേറ്റ നയം പരിഷ്കരിക്കും –ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രീൻ കാര്‍ഡ് നല്കുന്ന നിലവിലെ രീതി ക്കു പകരം യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നയം നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഗ്രീൻ കാർഡിനു കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദേശികൾക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് യു.എസിൽ സ്ഥിരതാമസാനുമതി ലഭിക്കാന്‍ ഇത് എളുപ്പമാവും. സ്ഥിരതാമസം ഉറപ്പാക്കുന്ന ഗ്രീൻ കാർഡുകളിൽ വിദഗ്ധ തൊഴിലാളികൾക്ക് നൽകിവരുന്ന നിലവിലെ വിഹിതമായ 12 ശതമാനം, 57 ശതമാനം വരെ ഉയരാൻ പുതിയ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഗ്രീൻ കാർഡിെൻറ എണ്ണം വർധിപ്പിക്കില്ല.
യു.എസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ഇംഗ്ലീഷ് നൈപുണ്യം ഉറപ്പാക്കുന്നതും പരിഷ്കരിച്ച കുടിയേറ്റ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം, കുടിയേറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ട്രംപ് മുന്നിൽവെക്കുന്ന പരിഷ്കാരങ്ങൾക്ക് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം ഉടൻ ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. യു.എസ് ജനപ്രതിനിധിസഭയിൽ െഡമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം.
ഡെമോക്രാറ്റുകൾ എതിർത്താലും ട്രംപ് പരിഷ്കരണവുമായി മുന്നോട്ടുപോകും. അടുത്തവർഷം നടക്കുന്ന യു.എസ് പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ ഇത് ഒരു വിഷയമായി ഉയർത്തുമെന്നും ട്രംപ് സൂചിപ്പിച്ചു. ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ടെന്നും താൻതന്നെ വീണ്ടും പ്രസിഡൻറാകേണ്ട സാഹചര്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. 54 വർഷം മുമ്പാണ് യു.എസിൽ കുടിയേറ്റ ചട്ടങ്ങളിൽ കാര്യമായ പരിഷ്കരണം നടത്തിയത്.
യു.എസിൽ സ്ഥിരമായി താമസിച്ച് ജോലിയെടുക്കാനുള്ള വിസയാണ് ഗ്രീൻ കാർഡ്. പ്രതിവർഷം 11 ലക്ഷം ഗ്രീൻ കാർഡുകൾ അനുവദിക്കാറുണ്ട്. നിലവില്‍ രാജ്യത്ത് പുതുതായി നല്കുന്ന ഗ്രീന്‍ കാര്‍ഡുകളില്‍ 66 ശതമാനവും അമേരിക്കയില്‍ കഴിയുന്ന വിദേശികളുമായി ഏതെങ്കിലും തരത്തിലുള്ള കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രഫഷനല്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം ഗ്രീന്‍ കാര്‍ഡുകള്‍ മാത്രമാണ് നല്‍കുന്നത്. ഈ രീതിക്കാണ് മാറ്റംവരാന്‍ പോകുന്നത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള കൂടുതല്‍ പ്രഫഷനലുകള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അവസരമൊരുങ്ങും. ട്രംപിെൻറ ഉപദേശകനും മരുമകനുമായ ജാരദ് കുഷ്നറുടെ ആശയമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story