യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടെപട്ടിട്ടുണ്ടാവാമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടെപട്ടിട്ടുണ്ടാവാമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റഷ്യയെ പോലെ മറ്റുരാജ്യങ്ങളും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ് വെളിപ്പെടുത്തി.
എന്നാൽ, അക്കാര്യത്തെക്കുറിച്ച് ആർക്കും ഉറപ്പിച്ചു പറയാനാവില്ല. സത്യം എന്തെന്ന് ആർക്കുമറിയില്ല. ബറാക് ഒബാമ അധികാരത്തിലിരിക്കുേമ്പാൾ ആഗസ്റ്റിലാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്. അതേസമയം, യു.എസ് തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബറിലും. അന്വേഷണത്തിന് വേണ്ടതിലേറെ സമയം ലഭിച്ചിട്ടും അദ്ദേഹം നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാവും. റഷ്യൻ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പിൽ ഇവരുടെയൊക്കെ ശ്രമം കൊണ്ട് ഹിലരി ക്ലിൻറൺ വിജയിക്കുമെന്ന് കണക്കുകൂട്ടിയതിനാലാവും അദ്ദേഹം അന്വേഷണത്തിന് മുതിരാതിരുന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നും ട്രംപ് ആരോപിച്ചു. ജി 20ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായുള്ള ആദ്യ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിെൻറ പരാമർശം.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമായി സഹകരണബന്ധം പുലർത്തുമെന്നും ട്രംപ് വാക്കുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.