കുട്ടികളായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: കുട്ടികളായ ചില കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തെൻറ നയം മാറുന്നത് സംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നേതാദ്യോഗസ്ഥൻ അറിയിച്ചു.
ധനബിൽ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് ഡെമോക്രാറ്റുകളുമായി ഉണ്ടാക്കിയ ധാരണയുടെ പശ്ചാത്തലത്തിലാണ് പ്രസിഡൻറിെൻറ നയം മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. നന്നായി അധ്വാനിക്കുന്ന കുടിയേറ്റക്കാർക്ക് പ്രചോദനമാകുന്നതിനാണ് പൗരത്വം നൽകുന്നതെന്നും അവർ പേടിക്കേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഏഴു ലക്ഷത്തോളം രേഖകളില്ലാത്ത കുട്ടി കുടിയേറ്റക്കാർ യു.എസിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ വംശജരായ നിരവധിപേരും ഇതിലുൾപ്പെടും. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ഒബാമ കാലത്ത് പാസായ ‘ഡാകാ’ നിയമത്തിൽ മാറ്റംവരുത്തുമെന്ന ട്രംപിെൻറ പ്രഖ്യാപനം വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു. എന്നാൽ, സെനറ്റിൽ ധനബിൽ പസാക്കാനുള്ള വോെട്ടടുപ്പിൽ ഡെമോക്രാറ്റുകൾ ശക്തമായ നിലപാടെടുത്തതോടെ ട്രംപ് സർക്കാറിന് നിലപാട് മാറ്റേണ്ടിവരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.