ഉത്തരകൊറിയ: പ്രശ്നപരിഹാരത്തിന് റഷ്യയുടെ സഹായം ആവശ്യമാണെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഉത്തരകൊറിയയുമായി നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റഷ്യയുടെ സഹായം ആവശ്യമാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വിയറ്റ്നാമിൽ നടക്കുന്ന ഏഷ്യ^പസഫിക് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻറുമായി കൂടികാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായുരുന്നു അദ്ദേഹം.
റഷ്യയുമായുള്ള ബന്ധം രാജ്യത്തിന് നല്ലതാണെന്ന് തെൻറ ശത്രുക്കളും വിഡ്ഢികളും എന്നാണ് മനസിലാക്കുക. ചിലർ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ് റഷ്യയുമായുള്ള ബന്ധത്തിന് തുരങ്കം വെക്കുന്നത്. ഇത് അമേരിക്കക്ക് ഗുണകരമാവില്ല. ഉത്തകൊറിയ, സിറിയ, ഉക്രൈൻ, തീവ്രവാദം എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ റഷ്യയുടെ സഹായം ആവശ്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ ഡെമോക്രാറ്റുകളാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ കൂടികാഴ്ച നടത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.