കോവിഡിനെതിരെ അണുനാശിനി, അൾട്രാവയലറ്റ് പ്രയോഗം: വെറും തമാശയെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: കോവിഡ് രോഗിയുടെ ശരീരത്തിലേക്ക് ശക്തിയേറിയ അൾട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടും അണുനാശിനി കുത ്തിവച്ചു വൈറസിനെ തുരത്താൻ കഴിയുമോയെന്ന് പരിശോധിക്കണ തെൻറ പ്രസ്താവന വെറും തമാശയായിരുന്നുവെന്ന് അമേര ിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. എന്താണ് പ്രതികരണം എന്നറിയാൻ താന്‍ തമാശയായി രൂപേണ പറഞ്ഞതാണെന്ന് അദ്ദേഹ ം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിൻെറ പ്രസ്താവനക്കെതിരെ ലോകവ്യാപകമായി വിമര്‍ശനമുയർന്ന സാഹചര് യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് തൻെറ ‘തമാശ’യെ കുറിച്ച് വിശദീകരിച്ചത്.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അണുനാശിനിയും യു.വി രശ്മികളും ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതയെ കുറിച്ച് ട്രംപ് സംസാരിച്ചത്. കോവിഡ് വൈറസ് ഉയർന്ന സൂര്യാതാപത്തിൽ മനുഷ്യശരീരത്തിൽ അതിജീവിക്കില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ ശക്തിയേറി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേക്ക് കടത്തി വൈറസിനെ ഇല്ലാതാക്കാനുള്ള സാധ്യത പരിശോധിച്ചൂടേ. ഐസോപ്രോപിൽ ആൽക്കഹോളിന് നിമിഷങ്ങൾക്കുള്ളിൽ കോവിഡ് വൈറസിനെ ഇല്ലാതാക്കാനാകും. എന്നാൽ അതും ചികിത്സക്കായി ഉപയോഗിച്ചുടേയെന്നും ട്രംപ് ചോദിച്ചു.
തൊലിയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ യു.വി രശ്മികളോ ശക്തിയേറിയ പ്രകാശകിരണങ്ങളോ കടത്തിവിട്ട് പരീക്ഷിക്കാമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. അതുപോലെ അണുനാശിനികളിലൂടെ മിനിറ്റുകൊണ്ട് വൈറസ് ഇല്ലാതാകും. എന്നാൽ ശരീരത്തിനകത്തേക്ക് കുത്തിവച്ച് പൂർണമായ ശുദ്ധീകരണം നടത്താവുന്ന തരത്തിൽ എന്തെങ്കിലും മാർഗങ്ങളുണ്ടോയെന്ന് നോക്കണം. ഈ വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അേദഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ ചൂടും പ്രകാശവും ഉപയോഗിക്കുന്നതിനെക്കുറിച്ചു പരിശോധിക്കുന്നത് നല്ലതാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
സൂര്യപ്രകാശവും ചൂടും കാരണം കോവിഡ് വൈറസിൻെറ ശക്തി വേഗത്തിൽ ക്ഷയിക്കുമെന്ന് യു.എസ് സർക്കാർ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. അണുനാശിനി ഉമിനീരിലെയും ശ്വാസകോശ ദ്രവങ്ങളിലെയും വൈറസിനെ അഞ്ച് മിനിറ്റിൽ ഇല്ലാതാക്കും. ഐസോപ്രോപിൽ ആൽക്കഹോളിനു വൈറസിനെ അതിവേഗം നശിപ്പിക്കാൻ സാധിക്കുമെന്നും വൈറസ് ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു. വേനല്‍ക്കാലത്ത് വൈറസിെൻറ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതായി യു.എസ് ഹോം ലാൻഡ് സെക്യൂരിറ്റി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റ് തലവൻ വില്യം ബ്രയാനാണ് െവെറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതെ തുടർന്നാണ് ട്രപ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ തെൻറ അബദ്ധപ്രസ്താവനകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.