ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക, ചൈനക്കെതിരെ നിരവധി നടപടികളും
text_fieldsവാഷിങ്ടണ്‍: കോവിഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചൈനയെ ‘വെള്ളപൂശുന്നെന്ന്’ ആരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ല്യു.എച്ച്.ഒ) ബന്ധം അവസാനിപ്പിക്കുകയാണെന്ന് അമേരിക്കയുടെ പ്രഖ്യാപനം.
പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പി.എൽ.എ) ബന്ധമുള്ള ചൈനീസ് വിദ്യാർഥികൾക്കും ഗവേഷകർക്കും അമേരിക്കയിലേക്ക് പ്രവേശനം വിലക്കുന്നതടക്കം ചൈനക്കെതിരായ നടപടികളും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
െകാറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഡബ്ല്യു.എച്ച്.ഒ പരാജയപ്പെട്ടെന്നും െകാറോണ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ സംഘടന ലോകത്തെ ‘തെറ്റിദ്ധരിപ്പിച്ചെന്നും’ ട്രംപ് ആരോപിച്ചു. ചൈനക്കാണ് ലോകാരോഗ്യ സംഘടനയുടെ മൊത്തം നിയന്ത്രണം. പ്രതിവര്‍ഷം 450 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്ന അമേരിക്കയേക്കാള്‍ 40 ദശലക്ഷം ഡോളര്‍ നല്‍കുന്ന ചൈനക്കാണ് ഡബ്ല്യു.എച്ച്.ഒയുടെ മേല്‍ കൂടുതല്‍ സ്വാധീനം.
അതുകൊണ്ട് ഡബ്ല്യു.എച്ച്.ഒക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയാണ്. ഡബ്ല്യു.എച്ച്.ഒക്ക് പകരം ആ ഫണ്ടുപയോഗിച്ച് ലോകത്തെ അർഹരും ആവശ്യക്കാരുമായ മറ്റ് ആരോഗ്യ സംഘടനകളെ അമേരിക്ക സഹായിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഡബ്ല്യു.എച്ച്.ഒക്കുള്ള സഹായം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഈമാസം 19ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ബിരുദ വിദ്യാർഥികളെയും ഗവേഷകരെയും ഉപയോഗിച്ച് ചൈന അമേരിക്കയിൽനിന്ന് ബൗദ്ധിക സ്വത്തും സാങ്കേതികതയും ‘തട്ടിയെടുക്കുകയാണെന്ന്’ ട്രംപ് ആരോപിച്ചു. ഇതിന് തടയിടാനാണ് ചൈനീസ് സെന്യവുമായി ബന്ധമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചത്. ഹോങ്കോങിെൻറ സ്വയംഭരണാവകാശത്തിന് കടിഞ്ഞാണിട്ട് ചൈന ദേശീയ സുരക്ഷാ നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിെൻറ പ്രഖ്യാപനങ്ങള്‍. ഹോങ്കോങിനുള്ള പ്രത്യേക തീരുവ ഇളവ്, വ്യാപാരത്തിലെ പരിഗണന, ഡോളര്‍ വിനിമയ ഇളവ്, വിസയില്ലാ യാത്ര എന്നിവ അമേരിക്ക പിന്‍വലിക്കുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയിലെ ചൈനീസ് നിക്ഷേപകരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർെപ്പടുത്തും.
വര്‍ഷങ്ങളായി തങ്ങളുടെ ബൗദ്ധിക സ്വത്ത് മോഷ്ടിക്കുന്നതിന് ചൈന ചാരവൃത്തി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അങ്ങിനെയാണ് ചൈന വ്യവസായങ്ങൾ ആരംഭിച്ചത്. ആഗോള തലത്തില്‍ കോവിഡ് ഭീഷണി ഉയർന്നതിന് പിന്നിൽ ചൈനയാണെന്ന മുന്‍ ആരോപണവും ട്രംപ് ആവര്‍ത്തിച്ചു. ഇന്തോ-പസഫിക് സമുദ്രത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കത്തിന് ചൈന വെല്ലുവിളിയാണ്. അമേരിക്കയുമായും മറ്റു ലോകരാജ്യങ്ങളുമായും ചൈന തുടര്‍ച്ചയായി വാഗ്ദാനലംഘനങ്ങള്‍ നടത്തിയെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വാർത്താസമ്മേളനത്തിെനാടുവിൽ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാനുള്ള അവസരം ട്രംപ് നൽകിയില്ല. ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരെൻറ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.